വാതകങ്ങള്‍ തീര്‍ക്കുന്ന നിറച്ചുഴികള്‍, വ്യാഴത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

By Web TeamFirst Published Aug 30, 2023, 2:47 PM IST
Highlights

വാട്ടര്‍ കളര്‍ ഉപയോഗിച്ച് ചെയ്ത ചിത്രം പോലെ തോന്നുമെങ്കിലും ശക്തമായ കാറ്റുകളാണ് ചിത്രം ഇത്ര മനോഹരമാക്കിയിട്ടുള്ളതെന്നാണ് നാസ വിശദമാക്കുന്നത്

ന്യൂയോർക്ക്: വ്യാഴത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകർത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിന്‍റെ മേഘപാളികൾക്ക് 23,500 കിലോമീറ്റർ മുകളിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്.

വാട്ടര്‍ കളര്‍ ഉപയോഗിച്ച് ചെയ്ത ചിത്രം പോലെ തോന്നുമെങ്കിലും ശക്തമായ കാറ്റുകളാണ് ചിത്രം ഇത്ര മനോഹരമാക്കിയിട്ടുള്ളതെന്നാണ് നാസ വിശദമാക്കുന്നത്. വ്യാഴത്തിന്‍റെ ഉത്തരധ്രുവത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ് ചിത്രത്തിലുള്ളത്. 2016ലാണ് ജൂണോ വ്യാഴത്തിലെത്തിയത്. നീലയും വെള്ളയും കലര്‍ന്ന നിറത്തിലാണ് ചിത്രം. തലങ്ങും വിലങ്ങും വീശുന്ന കാറ്റുകള്‍ വലിയ ചുഴികള്‍ പോലുള്ള പാറ്റേണുകളാണ് വ്യാഴത്തിന്‍റെ ഉപരിതലത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ചിത്രം ലക്ഷക്കണക്കിന് പേരാണ് പങ്കുവച്ചിരിക്കുന്നത്. വ്യാഴത്തില്‍ ഹൈഡ്രൊജനും ഹീലിയവുമാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ചില വാതകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NASA (@nasa)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!