ഇന്‍റര്‍സ്റ്റെല്ലാർ അരിച്ചുപെറുക്കണം; വോയേജറിലെ രണ്ട് ഉപകരണങ്ങൾ നാസ പ്രവർത്തനരഹിതമാക്കുന്നു; ലക്ഷ്യം ഇത്

Published : Mar 08, 2025, 04:39 PM ISTUpdated : Mar 08, 2025, 04:52 PM IST
ഇന്‍റര്‍സ്റ്റെല്ലാർ അരിച്ചുപെറുക്കണം; വോയേജറിലെ രണ്ട് ഉപകരണങ്ങൾ നാസ പ്രവർത്തനരഹിതമാക്കുന്നു; ലക്ഷ്യം ഇത്

Synopsis

സൗരയൂഥത്തിന് പുറത്തുള്ള ഇന്‍റര്‍സ്റ്റെല്ലാർ ബഹിരാകാശത്ത് നിന്ന് വിലപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ കണ്ടെത്താന്‍ വമ്പന്‍ നീക്കവുമായി നാസ 

കാലിഫോര്‍ണിയ: ദീർഘകാലമായി പ്രവർത്തിക്കുന്ന ഇരട്ട വോയേജർ ബഹിരാകാശ പേടകത്തിലെ വൈദ്യുതി ലാഭിക്കുന്നതിനായി രണ്ട് ശാസ്ത്രീയ ഉപകരണങ്ങൾ നാസ ഓഫ് ചെയ്യുന്നു. കഴിഞ്ഞയാഴ്ച വോയേജർ 1-ൽ നാസ ഒരു അനുബന്ധ ഉപകരണം അടച്ചുപൂട്ടിയിരുന്നു. ഈ മാസം അവസാനം വോയേജർ 2 ബഹിരാകാശ പേടകത്തിലെ മറ്റൊരു ഉപകരണം ഓഫ് ചെയ്യാനുള്ള പദ്ധതികൾ നാസ പ്രഖ്യാപിച്ചു. പേടകങ്ങളുടെ ആയൂസ് വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ഊര്‍ജം ലാഭിക്കുന്നതിനായാണ് നാസയുടെ ഈ ഇരു നടപടികളും. 

ചാർജ്ജിത കണികകളെയും കോസ്മിക് രശ്മികളെയും അളക്കുന്ന വോയേജർ 2-ലെ ഒരു ഉപകരണം ഈ മാസം അവസാനം പ്രവർത്തനം നിർത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. കോസ്‍മിക് രശ്മികളെക്കുറിച്ച് പഠിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഉപകരണം കഴിഞ്ഞ ആഴ്ച നാസ പ്രവർത്തനരഹിതമാക്കിയിരുന്നു. സൗരയൂഥത്തെ കുറിച്ചും അതിന് പുറത്തുള്ള ഇന്‍റര്‍സ്റ്റെല്ലാർ ബഹിരാകാശത്ത് നിന്നും വിലപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ കൈമാറുന്ന രണ്ട് ഐക്കണിക് ബഹിരാകാശ പേടകങ്ങളുടെ പ്രവർത്തന ആയുസ് വർധിപ്പിക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് നാസയുടെ ഈ നടപടികള്‍

ദൗത്യങ്ങൾ വ്യാപിപ്പിക്കുന്നതിന് ഊർജ്ജ സംരക്ഷണ നീക്കങ്ങൾ അനിവാര്യമാണെന്ന് നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ വോയേജർ പ്രോജക്ട് മാനേജർ സൂസൻ ഡോഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. 1977-ൽ വിക്ഷേപിക്കപ്പെട്ട ഇരട്ട ബഹിരാകാശ പേടകമായ വോയേജർ നിലവിൽ സൗരയൂഥത്തിന് പുറത്തുകടന്ന് ബഹിരാകാശത്ത് നക്ഷത്രാന്തരീയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. വോയേജർ 1 വ്യാഴത്തിനും ശനിയുടെ നിരവധി ഉപഗ്രഹങ്ങൾക്കും ചുറ്റും ഒരു നേർത്ത വളയം കണ്ടെത്തിയിരുന്നു. യുറാനസും നെപ്റ്റ്യൂണും സന്ദർശിച്ച ഒരേയൊരു ബഹിരാകാശ പേടകമാണ് വോയേജർ 2.

സൂര്യന്‍റെ സംരക്ഷണ പാളിയെയും അതിനപ്പുറത്തുള്ള ബഹിരാകാശ നിരയെയും പഠിക്കാൻ ഓരോ ബഹിരാകാശ പേടകത്തിലും ഇപ്പോഴും മൂന്ന് ഉപകരണങ്ങൾ വീതം ഉണ്ട്. വോയേജർ 1 ഭൂമിയിൽ നിന്ന് 15 ബില്യൺ മൈലിലധികം (24.14 ബില്യൺ കിലോമീറ്റർ) അകലെയാണ്. അതേസമയം 13 ബില്യൺ മൈലിലധികം (20.92 ബില്യൺ കിലോമീറ്റർ) അകലെയാണ് വോയേജർ 2 നിലവിലുള്ളത്.

Read more: ഭൂമിയിലെ ഏറ്റവും പഴയ ഉല്‍ക്കാശിലാ പതന ഗര്‍ത്തം കണ്ടെത്തി; 3.5 ബില്യണ്‍ വര്‍ഷം പഴക്കം, 100 കിലോമീറ്റര്‍ വ്യാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും