ഹെലിക്സ് നെബൂലയുടെ 'സോണിഫിക്കേഷന്‍' പുറത്തുവിട്ട് നാസ; ഭീകരമായ ശബ്ദമെന്ന് സോഷ്യല്‍ മീഡിയ

Web Desk   | Asianet News
Published : Nov 14, 2020, 06:48 PM ISTUpdated : Nov 14, 2020, 10:00 PM IST
ഹെലിക്സ് നെബൂലയുടെ 'സോണിഫിക്കേഷന്‍' പുറത്തുവിട്ട് നാസ; ഭീകരമായ ശബ്ദമെന്ന് സോഷ്യല്‍ മീഡിയ

Synopsis

'ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച'യെന്നും ' സ്ത്രീയുടെ നിലവിളി 'യെന്നുമൊക്കെയാണ് പലരും ഈ ശബ്ദത്തെ വിശേഷിപ്പിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വിഡിയോ വൈറലാകുകയും ചെയ്തിരുന്നു.

പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ. ഒരു നെബുലയുടെ 'ശബ്ദ'ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 

'ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച'യെന്നും ' സ്ത്രീയുടെ നിലവിളി 'യെന്നുമൊക്കെയാണ് പലരും ഈ ശബ്ദത്തെ വിശേഷിപ്പിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വിഡിയോ വൈറലാകുകയും ചെയ്തിരുന്നു. ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്‌സ് നെബുലയാണ് വീഡിയോയിലുള്ളത്. നക്ഷത്രങ്ങള്‍ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകള്‍. 

നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകള്‍. 'ദൈവത്തിന്റെ കണ്ണ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്‌സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളില്‍ ഒന്നാണ്. ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് 'സോണിഫിക്കേഷന്‍'. ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാനാകില്ല. 

ബഹിരാകാശ വസ്തുക്കള്‍ക്കുള്ളില്‍ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി ശ്രവണരൂപത്തില്‍ കേള്‍ക്കാനാകുമെന്നും നാസ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് വിശദമാക്കുന്നു.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ