സൂയസ് കനാലിലെ 'ട്രാഫിക്ക് ജാം' ചിത്രങ്ങളുമായി നാസ

Web Desk   | Asianet News
Published : Apr 02, 2021, 08:47 AM ISTUpdated : Apr 02, 2021, 08:48 AM IST
സൂയസ് കനാലിലെ 'ട്രാഫിക്ക് ജാം' ചിത്രങ്ങളുമായി നാസ

Synopsis

നാസയുടെ സുവോമി സാറ്റലൈറ്റ്, ഇൻഫ്രാറെഡ് ഇമേജിങ് റേഡിയോമീറ്റർ സംവിധാനം എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്.

കെയ്റോ: സൂയസ് കനാലിലെ 100 കിലോമീറ്റര്‍ നീളത്തിലുള്ള കപ്പല്‍ ട്രാഫിക്ക് ജാമിന്‍റെ ആകാശ ദൃശ്യം പുറത്തുവിട്ട് നാസ. 'ഷിപ് ട്രാഫിക് ജാമിന്‍റെ'  രാത്രിയിൽ പകർത്തിയ മൂന്ന് ദൃശ്യങ്ങളാണ് നാസ പങ്കുവെച്ചത്. ഫെബ്രുവരി ഒന്നിലെ സാധാരണഗതിയിലുള്ള ചിത്രത്തോടൊപ്പമാണ് കപ്പൽ കുടുങ്ങിയതിന് ശേഷം മാർച്ച് 27ന് പകര്‍ത്തിയ ചിത്രവും പ്രതിസന്ധി രൂക്ഷമായ മാര്‍ച്ച് 29ലെ ചിത്രവും നാസ പുറത്തുവിട്ടത്.

നാസയുടെ സുവോമി സാറ്റലൈറ്റ്, ഇൻഫ്രാറെഡ് ഇമേജിങ് റേഡിയോമീറ്റർ സംവിധാനം എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. മാർച്ച് 27ന് 72 കിലോമീറ്റർ നീളത്തിലാണ് കപ്പലുകൾ സൂയസ് കടലിടുക്കിൽ കാത്തുകിടന്നതെങ്കില്‍ 29 ആയപ്പോഴേക്കും കപ്പൽകുരുക്കിന്‍റെ നീളം 100 കിലോമീറ്ററായെന്ന് ചിത്രം വ്യക്തമാക്കുന്നു.

Nighttime View of the Ship Traffic Jam on the Suez Canal The series of nighttime images, all acquired with the Visible...

Posted by NASA Earth on Tuesday, 30 March 2021

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ