ഇന്ന് സൂര്യാസ്തമയം കഴിഞ്ഞ് 45 മിനിറ്റിന് ശേഷം ആകാശത്ത് വിസ്മയക്കാഴ്ച്ച, നിരനിരയായി ​ഗ്രഹങ്ങൾ, പ്ലാനറ്ററി പരേഡ്

Published : Jan 25, 2025, 01:09 PM ISTUpdated : Jan 25, 2025, 01:33 PM IST
ഇന്ന് സൂര്യാസ്തമയം കഴിഞ്ഞ് 45 മിനിറ്റിന് ശേഷം ആകാശത്ത് വിസ്മയക്കാഴ്ച്ച, നിരനിരയായി ​ഗ്രഹങ്ങൾ, പ്ലാനറ്ററി പരേഡ്

Synopsis

2025 ജനുവരി മുതൽ ഫെബ്രുവരി വരെ കിഴക്കൻ ആകാശത്ത് വ്യാഴം, ചൊവ്വ ഗ്രഹങ്ങളും പടിഞ്ഞാറൻ ആകാശത്തിൽ ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളെയും ദൂരദർശിനിയിലൂടെ യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെയും നമുക്ക് കാണാൻ കഴിയും.

ദില്ലി: ​ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ആകാശത്ത് സൗരയൂധത്തിലെ മിക്ക ​ഗ്രഹങ്ങളും ഒരുമിച്ചെത്തുന്ന അപൂർവ കാഴ്ചക്ക് സാക്ഷ്യം വഹിക്കും. 2025 ജനുവരി മുതൽ ഫെബ്രുവരി വരെ കിഴക്കൻ ആകാശത്ത് വ്യാഴം, ചൊവ്വ ഗ്രഹങ്ങളും പടിഞ്ഞാറൻ ആകാശത്തിൽ ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളെയും ദൂരദർശിനിയിലൂടെ യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെയും നമുക്ക് കാണാൻ കഴിയും.   എല്ലാ ഗ്രഹങ്ങളും ആകാശത്തിൽ കാണാനാകുക എന്നത് അപൂർവമാണ്. ഇന്ന് (ജനുവരി 25) എല്ലാ ഗ്രഹങ്ങളും ആകാശത്ത് വരിയായി വിന്യസിക്കും. സൂര്യാസ്‌തമയത്തിന് ശേഷം  45 മിനിറ്റ് കഴിഞ്ഞാൽ ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഒരേ നിരയിൽ എത്തും. ശുക്രനും ശനിയും തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രകാശിക്കുക.

അതേസമയം വ്യാഴം തെക്കുകിഴക്കൻ ആകാശത്തും ചൊവ്വ കിഴക്ക് ഭാഗത്തും ദൃശ്യമാകും. രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണുക. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, ബുധൻ എന്നിവയെല്ലാം ഒരുമിച്ച് ദൃശ്യമാകുമ്പോൾ ബുധൻ അടുത്ത മാസം ഒരു രാത്രി മാത്രം ഒപ്പം ചേരും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ ഇതിനകം ആകാശത്ത് ദൃശ്യമാകുമ്പോൾ, ബുധൻ അടുത്ത മാസം ഒരു രാത്രി മാത്രം അവയുമായി ചേരും. സൗരയൂഥത്തിലെ എട്ട് പ്രധാന ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നുണ്ടെങ്കിലും അവ വ്യത്യസ്ത വേഗതയിലാണ് ഭ്രമണം ചെയ്യുന്നതിനാൽ ഒരേ സമയം ദൃശ്യമാകുക എന്നത് അപൂർവ പ്രതിഭാസമാണ്.

സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധൻ ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ 88 ദിവസമെടുക്കും. അതേ സമയം, നെപ്ട്യൂൺ സൂര്യനെ ചുറ്റാൻ 60,190 ദിവസങ്ങൾ എടുക്കും. ഏഴ് ഗ്രഹങ്ങളും കൃത്യമായി നിരയായി വരില്ലെങ്കിലും  ആകാശത്തിന് കുറുകെ ഒരു കമാനത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. നഗ്നനേത്രങ്ങൾക്ക് കൊണ്ട് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങൾ ദൃശ്യമാകും. എന്നാൽ യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ ബൈനോക്കുലറോ ടെലിസ്കോപ്പോ ആവശ്യമാകും.  

PREV
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും