19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപിച്ചു

Published : Feb 28, 2021, 10:42 AM ISTUpdated : Feb 28, 2021, 11:00 AM IST
19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപിച്ചു

Synopsis

ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ധവാന്‍റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് സൈന്‍റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്. 

ദില്ലി: 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗമായ എൻസിൽ വഴിയുള്ള ആദ്യ സമ്പൂര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ബ്രസീലിൻ്റെ ആമസോണിയ 1 ഉപഗ്രഹവും 18 ചെറു ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. ആമസോണിയ 1 വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞു. മറ്റ് ചെറു ഉപഗ്രങ്ങൾ ഇന്ത്യൻ സമയം 12 20 ഓടെ ഭ്രമണപഥത്തിലെത്തും. 

ഇതിൽ ഒരു ഉപഗ്രഹമായ സതീഷ് സാറ്റിൽ ഭഗവത് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്പേസ് കി‍ഡ്സ് ഇന്ത്യ എന്ന ചെന്നൈ അധിഷ്ഠിത കമ്പനിയാണ് ഉപഗ്രഹത്തിന് പിന്നിൽ. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ധവാന്‍റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് സൈന്‍റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്. 

ഒന്ന് ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നൈറ്റ്വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്. സ്പേസ് കിഡ്സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ