നേ​ട്ട​ങ്ങ​ളു​ടെ ആകാശത്ത് ഐഎസ്ആര്‍ഒ; റി​സാ​റ്റ്-2​ബി ഭ്രമണപഥത്തില്‍

By Web TeamFirst Published May 22, 2019, 9:08 AM IST
Highlights

വിക്ഷേപിച്ച് 15 നിമിഷത്തിനുള്ളില്‍ പിഎസ്എല്‍വി റിസാറ്റ് 2ബിയെ 555 കിലോമീറ്റര്‍ ചാക്രിയ ഭ്രഹ്മണപഥത്തില്‍ എത്തിച്ചു. അഞ്ച് കൊല്ലത്തേക്ക് ആയുസ് പ്രതീക്ഷിക്കുന്ന ഈ കൃത്രിമോപഗ്രഹം അതിന്‍റെ എക്സ്ബാന്‍റ്  റഡാര്‍ കാര്‍ഷിക, വനപരിപാലന, ദുരന്ത നിവാരണ മേഖലകളില്‍ സേവനം നല്‍കും. 

ശ്രീ​ഹ​രി​ക്കോ​ട്ട: ഐ​എ​സ്ആ​ർ​ഒ​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ്-2​ബി ഇ​സ്രോ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ്ധ​വാ​ൻ സ്പേ​സ് സെ​ന്‍റി​ൽ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.  പി​എ​സ്എ​ൽ​വി​സി46 ആ​ണ് റി​സാ​റ്റ്-2​ബി​യെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. 615 കിലോയാണ് ഈ കൃത്രിമോപഗ്രഹത്തിന്‍റെ തൂക്കം. ബുധനാഴ്ച പുലര്‍ച്ചെ 5.30ന് ആണ് ഉപഗ്രഹം വിക്ഷേപിച്ചത്. 48 തവണയാണ് പിഎസ്എല്‍വി വിജയകരമായി വിക്ഷേപിക്കുന്നത്. 2019 ല്‍ ഐഎസ്ആര്‍ഒയുടെ വിജയകരമായ മൂന്നാം വിക്ഷേപണമാണ് ബുധനാഴ്ച നടന്നത്. 

വിക്ഷേപിച്ച് 15 നിമിഷത്തിനുള്ളില്‍ പിഎസ്എല്‍വി റിസാറ്റ് 2ബിയെ 555 കിലോമീറ്റര്‍ ചാക്രിയ ഭ്രഹ്മണപഥത്തില്‍ എത്തിച്ചു. അഞ്ച് കൊല്ലത്തേക്ക് ആയുസ് പ്രതീക്ഷിക്കുന്ന ഈ കൃത്രിമോപഗ്രഹം അതിന്‍റെ എക്സ്ബാന്‍റ്  റഡാര്‍ കാര്‍ഷിക, വനപരിപാലന, ദുരന്ത നിവാരണ മേഖലകളില്‍ സേവനം നല്‍കും. 

ഒപ്പം മേഘവൃതമായ സമയത്ത് പോലും രാജ്യത്തിന് എതിരെ വരുന്ന തിരിച്ചറിയാത്ത വസ്തുക്കളെ ശത്രുവിമാനങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് ഈ റഡാര്‍. ഈ ഉപഗ്രഹത്തിന് പുറത്ത് 3.6 മീറ്റര്‍ മടക്കാന്‍ സാധിക്കാത്ത ഡിപ്ലോയബിള്‍ റെഡിയല്‍ റിബ് ആന്‍റിനയുണ്ട്. ഈ ദൗത്യത്തോടെ പിഎസ്എല്‍‌വി ഇതുവരെ ബഹിരാകാശത്ത് എത്തിച്ച പേ ലോഡ് 50- ടണ്‍ പിന്നീട്ടു. ഇതില്‍ 350 കൃത്രിമോപഗ്രഹങ്ങള്‍ ഉണ്ട്.

ഇന്ത്യയ്ക്ക് തങ്ങളുടെ സൈനിക കരുത്ത് കൂടിയാണ് റിസാറ്റ് 2 ന്റെ വിക്ഷേപണത്തോടെ വർദ്ധിക്കുന്നത്. അതിർത്തിയിലെ നിരീക്ഷണത്തിന് ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു ഉപഗ്രഹമാകും ഇനിയിത്. മേഘങ്ങൾ നിറഞ്ഞ് കിടക്കുമ്പോഴും രാജ്യത്തിന് ഭീഷണിയായ ശത്രുരാജ്യത്തിന്റെ വിമാനങ്ങളെ കണ്ടെത്താനും അവയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ഇന്ത്യൻ സൈന്യത്തിന് കൈമാറാനും ഈ ഉപഗ്രഹം സഹായിക്കും. ഫലത്തിൽ ഇന്ത്യയുടെ ബഹിരാകാശത്തെ ചാരക്കണ്ണാണ് റിസാറ്റ് 2. അതിനാൽ തന്നെ ശത്രുരാജ്യങ്ങൾക്ക് ഇവനൊരു പേടിസ്വപ്നവുമാകും.

click me!