പിഎസ്എൽവി സി 55 ന്‍റെ വിക്ഷേപണം വിജയകരം; ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു

Published : Apr 22, 2023, 02:42 PM ISTUpdated : Apr 22, 2023, 02:47 PM IST
പിഎസ്എൽവി സി 55 ന്‍റെ വിക്ഷേപണം വിജയകരം; ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു

Synopsis

സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് -02 ആണ് പിഎസ്എല്‍വി സി55 വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. 

ശ്രീഹരിക്കോട്ട:  പിഎസ്എൽവി സി 55 ന്‍റെ വാണിജ്യ വിക്ഷേപണം വിജയകരം. ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിജയകരമായി ഇന്ത്യയുടെ പിഎസ്എല്‍വി  സി 55 വിക്ഷേപിച്ചത്. സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് -02 ആണ് പിഎസ്എല്‍വി സി55 വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്.ഒപ്പം തന്നെ സിംഗപ്പൂരിന്‍റെ ലൂമിലൈറ്റ് 4 ഉപഗ്രഹവും ഭ്രമണപഥത്തില്‍ എത്തിച്ചു. എസ്ടി എൻജിനീയറിങാണ് 750 കിലോ ഭാരമുള്ള ടെലിയോസ് -02 ഉപഗ്രഹം നിർമിച്ചത്.ലൂമിലൈറ്റ് 4 ന്‍റെ ഭാരം 16 കിലോഗ്രാം ആണ്.  കാലാവസ്ഥാ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് ടെലിയോസ് -02 ഉപയോഗിയ്ക്കുക. ഇതിനൊപ്പം ഇന്ത്യയിലെ വിവിധ സ്റ്റാർട് അപ്പുകൾ നിർമിച്ച അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി 55 ഭ്രമണപഥത്തിൽ പിഎസ്എൽവി സി 55 ല്‍ എത്തിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ
ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയ വോയേജർ 1-ലെ ഒരു ഉപകരണം നാസ ഓഫാക്കി, നിർണായക നീക്കം ഇക്കാരണത്താൽ