ലക്ഷദ്വീപിന് സമീപം നീലത്തിമിംഗലങ്ങളുടെ 'ശബ്ദം' ആദ്യമായി റെക്കോഡ് ചെയ്തു

By Web TeamFirst Published Aug 25, 2021, 9:49 PM IST
Highlights

2018 അവസാനം മുതല്‍ 2020 ന്റെ ആരംഭം വരെയുള്ള റെക്കോര്‍ഡിംഗുകളുടെ വിശകലനത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണിന് തൊട്ടുമുമ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ ലക്ഷദ്വീപ് വെള്ളത്തില്‍ നീലത്തിമിംഗലങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. 

താദ്യമായി ലക്ഷദ്വീപിനടുത്ത് നീലത്തിമിംഗലങ്ങളുടെ ശബ്ദം റെക്കോഡ് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സമുദ്രാന്തര്‍ഭാഗത്ത് നിന്നും ഈ ശബ്ദം റെക്കോഡ് ചെയ്യപ്പെടുകയും പിന്നീട് അത് ഏതു വിഭാഗമാണ് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുകയാണ്. അണ്ടര്‍വാട്ടര്‍ സൗണ്ട് റെക്കോര്‍ഡറുകളില്‍ നിന്ന് വീണ്ടെടുത്ത റെക്കോര്‍ഡിംഗുകള്‍ തുടര്‍പഠനത്തിനായി വിശദമായി വിശകലനം ചെയ്യുന്നുണ്ട്. അറബിക്കടലിലെ ലക്ഷദ്വീപ് ദ്വീപസമൂഹത്തില്‍ ഇതാദ്യമായാണ് നീലത്തിമിംഗല ശബ്ദങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതൊരു പാട്ടുപോലെയാണെന്നാണ് റെക്കോഡിങ് കേള്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടത്. 30 മുതല്‍ 100 ഹെര്‍ട്‌സ് വരെയുള്ള മൂന്ന് രീതിയിലാണ് ഈ ശബ്ദം രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷദ്വീപില്‍ നീലത്തിമിംഗലങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത് അത്യപൂര്‍വ്വമാണ്.

2018 അവസാനം മുതല്‍ 2020 ന്റെ ആരംഭം വരെയുള്ള റെക്കോര്‍ഡിംഗുകളുടെ വിശകലനത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണിന് തൊട്ടുമുമ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ ലക്ഷദ്വീപ് വെള്ളത്തില്‍ നീലത്തിമിംഗലങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഈ വെള്ളത്തില്‍ നീലത്തിമിംഗലങ്ങള്‍ ഉണ്ടെന്നും അവ ശബ്ദം മുഴക്കുന്നുവെന്നും അറിയാമെങ്കിലും, അവ ഈ വെള്ളത്തിലൂടെ സഞ്ചരിക്കുകയാണോ അതോ ഭക്ഷണം കഴിക്കാന്‍ വേണ്ടി എത്തുന്നതാണോ എന്ന് അറിയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

അടുത്ത വര്‍ഷങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വിഷ്വല്‍ സര്‍വേകള്‍ നടത്തുകയും ഈ കാലയളവില്‍ അവയുടെ പെരുമാറ്റവും ഇരകളുടെ സാമ്പിളും മനസ്സിലാക്കുകയും ചെയ്യുകയും ചെയ്യും. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ സമുദ്രശാസ്ത്രത്തില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ ദിവ്യപണിക്കരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. നീലത്തിമിംഗലങ്ങളുടെ ലക്ഷദ്വീപിലെ സാന്നിധ്യം, പ്രധാന ടൂറിസത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഉന്നതിയിലുള്ള ദ്വീപസമൂഹം എങ്ങനെ കാണുന്നുവെന്നതാണ് പ്രശ്‌നം.

പാറ, തടാകം, ദ്വീപ്, സമുദ്രം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു ദ്വീപുകളുടെ ആവാസവ്യവസ്ഥയാണ് നീലത്തിമിംഗലങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത്. ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും വികസന, അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഈ ദുര്‍ബലമായ പാരിസ്ഥിതിക്ക് പ്രശ്നമാകുമോ എന്ന ആശങ്കയുണ്ട്. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണവും പരിസ്ഥിതിയും അതിനു യോജിച്ച വികസനവും പ്രധാനമാണെന്നും ദിവ്യ പണിക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇണയെ കണ്ടെത്തുന്നതിനായി പുരുഷവിഭാഗത്തിലുള്ള നീലത്തിമിംഗലങ്ങള്‍ നടത്തുന്ന ശബ്ദഘോഷണം, വര്‍ഷത്തിന്റെ ചില ഭാഗങ്ങളില്‍ ഈ പ്രദേശം തിമിംഗലങ്ങളുടെ പ്രജനന കേന്ദ്രമാണെന്ന് സൂചന നല്‍കുന്നുവെന്ന് ഇന്ത്യന്‍ സമുദ്രത്തിലെ ഹംബാക്ക് തിമിംഗലങ്ങളെക്കുറിച്ച് പഠിക്കുന്ന സമുദ്ര സസ്തനി വിദഗ്ദ്ധന്‍ ദിപാനി സുതാരിയ പറഞ്ഞു, 

തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍, പോര്‍പോയ്‌സുകള്‍ ഭക്ഷണം കണ്ടെത്താനും ആശയവിനിമയം നടത്താനും ശബ്ദം ഉപയോഗിക്കുന്നു. വായുവിലുള്ളതിനേക്കാള്‍ നാല് മടങ്ങ് വേഗത്തില്‍ സമുദ്രജലത്തിലൂടെ അവയുടെ ശബ്ദം സഞ്ചരിക്കുന്നു. പ്രകാശത്തിന്റെ അഭാവത്തില്‍, ഈ ശബ്ദത്തെ കാണാനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കുന്നു. നീല തിമിംഗലങ്ങളടക്കം ഇങ്ങനെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കും. ഇരയെ കണ്ടെത്തുന്നതിനായി അവര്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു, മറ്റ് തരത്തിലുള്ള ശബ്ദം ഒരു പാട്ടാണ്. പുരുഷവിഭാഗത്തിലുള്ളതാണ് ഇത്തരം പാട്ടുകള്‍പോലെയുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഇണയെ തിരഞ്ഞെടുക്കുന്നതും ഇണകളെ ആകര്‍ഷിക്കുന്നതും ഇങ്ങനെയാണ്. ഇത് ബ്രീഡിംഗ് സീസണിന്റെ അടയാളമാണ്. വര്‍ഷത്തിലെ ഒരു നിശ്ചിത സമയത്ത് തിമിംഗലങ്ങള്‍ പാടുകയാണെങ്കില്‍, ഈ പ്രദേശം ഒരു സീസണല്‍ ബ്രീഡിംഗ് ഗ്രൗണ്ട് ആണെന്നാണ് ഇതിനര്‍ത്ഥംമെന്നും സുതാരിയ പറഞ്ഞു.

2021 മേയ് മാസത്തില്‍ അറബിക്കടലില്‍ കേരളതീരത്ത് ഒരു നീലത്തിമിംഗലം പാടുന്നത് സുതാരിയയുടെ സംഘം കണ്ടെത്തിയിരുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ വെള്ളത്തില്‍ നീലത്തിമിംഗലങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ലക്ഷദ്വീപ് നിരീക്ഷണവുമായി ഈ കണ്ടെത്തല്‍ യോജിക്കുന്നുവെന്നും ഐയുസിഎന്‍ സെറ്റേഷ്യന്‍ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം സുതാരിയ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!