ഇനി മണിക്കൂറുകൾ മാത്രം, സ്കൈറൂട്ട് എയറോസ്പേസിന്‍റെ വിക്രം1 റോക്കറ്റ് വിക്ഷേപണം ഇന്ന്

Published : Jul 18, 2026, 06:29 AM IST
skyroot vikram 1 launch PM Modi

Synopsis

സ്കൈറൂട്ട് എയറോസ്പേസിന്‍റെ വിക്രം 1 റോക്കറ്റ് വിക്ഷേപണം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക്. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആ‌‌ർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണഅ വിക്ഷേപണം.

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. സ്കൈറൂട്ട് എയറോസ്പേസിന്‍റെ വിക്രം 1 റോക്കറ്റ് വിക്ഷേപണം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ആണ്. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആ‌‌ർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് മിഷൻ ആഗമൻ എന്ന് പേരിട്ട ദൗത്യം നടക്കുക. ഇൻസ്പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം.

പൂ‌‌ർണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 22 മീറ്റ‌ർ ഉയരമുള്ള റോക്കറ്റിന്റെ താഴ്ന്ന ഭൂഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം ഭാരമയക്കാൻ കഴിയുമെന്നാണ് അവകാശവാദം. ആദ്യ ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 450 കിലോമീറ്റ‌ർ അകലെ എത്താനാണ് റോക്കറ്റ് ലക്ഷ്യമിടുന്നത്. ആദ്യ പരീക്ഷണ ദൗത്യമായതിനാൽ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല. 15 മിനുട്ടും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും. നാല് പ്രധാന പേ ലോഡുകളാണ് ദൗത്യത്തിലുള്ളത്.

ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാർട്ടപ്പ് കോസ്മോസെർവ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവയാണ് അതിൽ പ്രധാനികൾ. ജർമ്മൻ കമ്പനി ഡിക്യൂബ്ഡ് സ്പേസിന്റെ ചെറു സാങ്കേതിക വിദ്യ പരീക്ഷണവും ദൗത്യത്തിന്‍റെ ഭാഗമാണ്. അതിന് പുറമേ വിക്രം സാരാഭായ്‍യുടെയും സി വി രാമന്റെയും ഡോ. എ പി ജെ അബ്ദുൾ കലാമിന്റെയും ഇത്തിരിക്കുഞ്ഞൻ പ്രതിമകളും ബഹാരാകാശത്തേക്ക് അയക്കുന്നുണ്ട്. ഒരു അരിമണിയേക്കാൾ ചെറുതാണ് ശിൽപ്പങ്ങൾ. ലാബ് നി‌ർമ്മിത ഡയമണ്ട് ആഭരണവും പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം ആശംസ കാ‌ർഡുകളും കൂടി റോക്കറ്റിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മകൾക്ക് ബഹിരാകാശത്ത് നിന്നൊരു പിറന്നാൾ ആശംസ, ആദ്യ ദിനം ആസ്വദിച്ച് ഡോ. അനിൽ; 'സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി'
എഐ സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ അഭിരുചി കണ്ടെത്തി കരിയർ തീരുമാനിക്കാം; കുസാറ്റ് ഗവേഷകർക്ക് പേറ്റന്റ്