ബഹിരാകാശത്തേക്ക് ഉറുമ്പുകളെ അയച്ചു; പരീക്ഷണത്തിന്‍റെ ലക്ഷ്യം ഇങ്ങനെ

By Web TeamFirst Published Aug 30, 2021, 5:33 PM IST
Highlights

ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകളെയും ജീവനക്കാരെയും എത്തിക്കാന്‍ നാസ സ്‌പേസ് എക്‌സിലേക്കും മറ്റ് യുഎസ് കമ്പനികളിലേക്കും തിരിഞ്ഞിരുന്നു. അതില്‍ നാസയുടെ വിശ്വസ്ത പങ്കാളിയാണ് സ്‌പേസ് എക്‌സ്.

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഉറുമ്പുകള്‍ പറക്കുന്നു. ഇതാദ്യമായാണ് ഉറുമ്പുകളെ ശൂന്യാകാശത്തേക്ക് വിടുന്നത്. ഉറുമ്പുകള്‍ ശൂന്യാകാശത്ത് എങ്ങനെ ജീവിക്കുന്നുവെന്നു മനസ്സിലാക്കാനുള്ള ശ്രമമാണിത്. ഐസ്‌ക്രീം, നാരങ്ങ, അവോക്കാഡോകള്‍, മനുഷ്യ വലുപ്പത്തിലുള്ള റോബോട്ടിക് കൈകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ചരക്കുകളുമായി സ്‌പേസ് എക്‌സ് റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് ഞായറാഴ്ച പറന്നു. 

സ്‌പേസ് എക്‌സിന്‍റെ നാസയ്ക്ക് വേണ്ടിയുള്ള കമ്പനിയുടെ 23-ാമത്തെ വിക്ഷേപണമാണ് ഇത്. 2011 ല്‍ സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിച്ചതോടെ ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകളെയും ജീവനക്കാരെയും എത്തിക്കാന്‍ നാസ സ്‌പേസ് എക്‌സിലേക്കും മറ്റ് യുഎസ് കമ്പനികളിലേക്കും തിരിഞ്ഞിരുന്നു. അതില്‍ നാസയുടെ വിശ്വസ്ത പങ്കാളിയാണ് സ്‌പേസ് എക്‌സ്.

നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം. ഡ്രാഗണ്‍ 4,800 പൗണ്ടിലധികം (2,170 കിലോഗ്രാം) സപ്ലൈകളും പരീക്ഷണങ്ങളും, ബഹിരാകാശ നിലയത്തിലെ ഏഴ് ബഹിരാകാശയാത്രികര്‍ക്ക് അവോക്കാഡോ, നാരങ്ങ, ഐസ് ക്രീം എന്നിവയുള്‍പ്പെടെയുള്ള പുതിയ ഭക്ഷണവും വഹിച്ചു. ഇതിനു പുറമേ, വിസ്‌കോണ്‍സിന്‍മാഡിസണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ജനിതക ഗവേഷണത്തില്‍ ഉപയോഗിക്കുന്ന ഒരു ചെറിയ പൂച്ചെടിയായ മൗസ്ഇയര്‍ ക്രെസില്‍ നിന്നുള്ള വിത്തുകളും ഇതിനൊപ്പമുണ്ട്. കോണ്‍ക്രീറ്റ്, സോളാര്‍ സെല്ലുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ സാമ്പിളുകളും ഭാരക്കുറവിന് വിധേയമാക്കും.

അതേസമയം, ഒരു ജാപ്പനീസ് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയുടെ പരീക്ഷണാത്മക റോബോട്ടിക് ഹാന്‍ഡ്, ഭ്രമണപഥത്തില്‍ ഇനങ്ങള്‍ ഒന്നിച്ചുചേര്‍ക്കാനും സാധാരണയായി ബഹിരാകാശയാത്രികര്‍ ചെയ്യുന്ന മറ്റ് ലൗകിക ജോലികള്‍ ചെയ്യാനും ശ്രമം നടത്തും. ഇതിന്റെ ആദ്യ പരീക്ഷണങ്ങള്‍ ബഹിരാകാശ നിലയത്തിനുള്ളില്‍ നടത്തും. ഗീതായ് ഇന്‍കോര്‍പ്പറേഷന്റെ ഭാവി മോഡലുകള്‍ ഉപഗ്രഹവും മറ്റ് റിപ്പയര്‍ ജോലികളും പരിശീലിക്കാന്‍ ബഹിരാകാശത്തേക്ക് നീങ്ങുമെന്ന് ചീഫ് ടെക്‌നോളജി ഓഫീസര്‍ ടൊയോട്ടാക കൊസുകി പറഞ്ഞു.

click me!