Stephen Hawking : എണ്‍പതാം ജന്മദിനത്തില്‍ സ്റ്റീഫൻ ഹോക്കിങ്ങിന് ആദരമായി ഗൂഗിള്‍ ഡൂഡില്‍

Web Desk   | Asianet News
Published : Jan 08, 2022, 10:22 AM IST
Stephen Hawking : എണ്‍പതാം ജന്മദിനത്തില്‍ സ്റ്റീഫൻ ഹോക്കിങ്ങിന് ആദരമായി ഗൂഗിള്‍ ഡൂഡില്‍

Synopsis

തിയററ്റിക്കല്‍ ഫിസിക്സിലെ ലോകത്തിലെ പ്രധാന ശാസ്ത്രകാരനായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ്. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. 

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ (Stephen Hawking) എണ്‍പതാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. പ്രത്യേക ആനിമേറ്റഡ് വീഡിയോയും ഗൂഗിള്‍ (Google) പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോയില്‍ സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ ജീവിതവും ശാസ്ത്ര സംഭാവനകളും വിലയിരുത്തുന്നുണ്ട്. ഈ വീഡിയോയില്‍ സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ ശബ്ദം തന്നെയാണ് ഗൂഗിള്‍ ഉപയോഗിച്ചിരിക്കുന്നത്.

തിയററ്റിക്കല്‍ ഫിസിക്സിലെ ലോകത്തിലെ പ്രധാന ശാസ്ത്രകാരനായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ്. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഇംഗ്ലണ്ടിലെ ഓക്സ്‍ഫോർഡിൽ ഫ്രാങ്ക് , ഇസൊബെൽ ഹോക്കിങ്ങ് എന്നിവരുടെ ആദ്യ മകനായി 1942 ജനുവരി 8നായിരുന്നു ഹോക്കിങ്ങ് ജനിച്ചത്. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു അദ്ദേഹം കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്‌. 

1966–ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിങ് ആ വർഷം തന്നെ റോജർ പെൻറോസുമായി ചേർന്ന് ‘സിൻഗുലാരിറ്റീസ് ആൻഡ് ദ ജോമട്രി ഓഫ് സ്പേസ്-ടൈം' എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചിരുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം വഹിച്ചിരുന്നു.

നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു. 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അദ്ദേഹം അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ