ചന്ദ്രന്‍ സ്വര്‍ണശോഭയില്‍ വെട്ടിത്തിളങ്ങും; 'സ്ട്രോബറി മൂൺ' ഇന്ന് ദൃശ്യമാകും, ഇന്ത്യയില്‍ എപ്പോള്‍ കാണാം?

Published : Jun 11, 2025, 02:53 PM ISTUpdated : Jun 11, 2025, 03:03 PM IST
The full moon of June- Strawberry Moon

Synopsis

രണ്ട് പതിറ്റാണ്ടിനിടെ ആദ്യം, അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചാന്ദ്ര പ്രതിഭാസം ഇന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകും

തിരുവനന്തപുരം: ഇന്ന് (ജൂണ്‍ 11) ബഹിരാകാശ കുതുകികള്‍ക്ക് അപൂര്‍വ ദൃശ്യവിരുന്ന് ആകാശത്ത് ദൃശ്യമാകും. അപൂര്‍വമായി മാത്രം സംഭവിക്കുന്ന പൂര്‍ണ ചന്ദ്രനായ 'സ്ട്രോബറി മൂൺ' ദിനമാണിന്ന്. 2025ലെ ഏറ്റവും പ്രധാനപ്പെട്ട ചാന്ദ്ര പ്രതിഭാസങ്ങളിലൊന്നായാണ് സ്ട്രോബറി മൂൺ വിശേഷിപ്പിക്കപ്പെടുന്നത്. രണ്ട് പതിറ്റാണ്ടിനിടയിലെ പ്രധാന ലൂണാര്‍ 'സ്റ്റാന്‍ഡ്‌സ്റ്റില്‍' കൂടിയാണ് ഇന്ന് സംഭവിക്കുക.

സ്ട്രോബറി മൂൺ എന്ന പേര് എങ്ങനെ വന്നു?

സ്ട്രോബറി മൂൺ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യ മനസിലേക്ക് വരിക ചന്ദ്രന്‍ ഇന്ന് പിങ്ക് നിറത്തിലോ ചുവപ്പ് നിറത്തിലോ ഭൂമിയില്‍ നിന്ന് ദൃശ്യമാകും എന്നായിരിക്കും. എന്നാല്‍ തെറ്റി, മഞ്ഞയോ ഓറഞ്ചോ നിറത്തിലായിരിക്കും ചക്രവാളത്തിൽ ചന്ദ്രൻ ദൃശ്യമാകുന്നത്. പിന്നെങ്ങനെയാവും ഈ ചാന്ദ്ര പ്രതിഭാസത്തിന് സ്ട്രോബറി മൂൺ എന്ന പേര് വന്നിട്ടുണ്ടാവുക എന്ന സംശയമുയരുക സ്വാഭാവികം. സ്ട്രോബറി മൂൺ എന്ന ആകാശ വിസ്‌മയം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അൽഗോൺക്വിൻ (Algonquin) ഉൾപ്പെടെയുള്ള തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളിൽ നിന്നാണ് ഈ പേരിന്‍റെ ഉല്‍പ്പത്തി. വടക്കേ അമേരിക്കയില്‍ സ്ട്രോബെറിയുടെ ചെറിയ വിളവെടുപ്പ് കാലം അടയാളപ്പെടുത്തുന്ന പൂര്‍ണ ചന്ദ്രനാണ് സ്ട്രോബറി മൂൺ. യൂറോപ്പില്‍ റോസ് മൂണ്‍, ഹണി മൂണ്‍ എന്നീ പേരുകളിലും സ്ട്രോബറി മൂൺ അറിയപ്പെടുന്നു. ചൈനയിലാവട്ടെ ലോട്ടസ് മൂണ്‍ എന്ന വിശേഷമാണ് ഇതിനുള്ളത്.

18.6 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ലൂണാര്‍ സ്റ്റാന്‍ഡ്‌സ്റ്റില്‍ പാരമത്യയിലെത്തുന്ന മാസമാണ് ജൂണ്‍. അതിനാല്‍ ഇന്ന് ചന്ദ്രന്‍ സാധാരണയേക്കാള്‍ കൂടുതല്‍ വലിപ്പത്തിലും സ്വര്‍ണ, ഓറഞ്ച് ശോഭയിലും ദൃശ്യമാകും. ഇനി ഇത്തരമൊരു കാഴ്ച കാണണമെങ്കില്‍ 2043 വരെ കാത്തിരിക്കണം. ഇതിന് മുമ്പ് 2006-ലാണ് പ്രധാനമായൊരു ലൂണാര്‍ സ്റ്റാന്‍ഡ്‌സ്റ്റില്‍ സംഭവിച്ചത്.

ഇന്ത്യയില്‍ എപ്പോള്‍ കാണാം?

ഇന്ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ 7.15നും 8.00 മണിക്കും ഇടയിലായി ഈ പൂര്‍ണ ചന്ദ്രനെ ആസ്വദിക്കാം. ഈ അപൂര്‍വ കാഴ്‌ച അതിന്‍റെ പൂര്‍ണതയില്‍ ആസ്വദിക്കണമെങ്കില്‍ തെളിഞ്ഞ ആകാശവും പ്രകാശ മലിനീകരണം കുറവും അനിവാര്യമാണ്. സ്ട്രോബറി മൂൺ ന​ഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാം.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും