'കൈമെയ് മറന്ന് സംരക്ഷിക്കാം'; ഇന്ന് ലോക പരിസ്ഥിതിദിനം

Published : Jun 05, 2021, 07:31 AM IST
'കൈമെയ് മറന്ന് സംരക്ഷിക്കാം'; ഇന്ന് ലോക പരിസ്ഥിതിദിനം

Synopsis

കരയും കടലും പുഴയും അസാധാരണമായി പെരുമാറുന്ന കാലത്തിലൂടെയാണ് നമ്മുടെ യാത്ര. കരയിടിയലും കടല്‍ക്കലിയും പതിവ് കാഴ്ച. കയ്യേറ്റത്തില്‍ ഒഴുക്ക് തെറ്റുന്ന പുഴയും കാണാതാകുന്ന കാടും നമ്മുടെ മാത്രം പിഴ.  

ന്ന് ലോക പരിസ്ഥിതിദിനം. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം ആണ് ഇത്തവണത്തെ സന്ദേശം. പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മ്മകളില്‍ കൂടിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം കടന്നുപോകുന്നത്. കരയും കടലും പുഴയും അസാധാരണമായി പെരുമാറുന്ന കാലത്തിലൂടെയാണ് നമ്മുടെ യാത്ര. കരയിടിയലും കടല്‍ക്കലിയും പതിവ് കാഴ്ച. കയ്യേറ്റത്തില്‍ ഒഴുക്ക് തെറ്റുന്ന പുഴയും കാണാതാകുന്ന കാടും നമ്മുടെ മാത്രം പിഴ. 

കഴിഞ്ഞ വര്‍ഷവും നഷ്ടപ്പെട്ടു 87 ശതമാനം തണ്ണീര്‍ത്തടങ്ങള്‍. കൊവിഡാനന്തരം എങ്കിലും മനുഷ്യന്‍ പരിസ്ഥിതി ജീവിയാകണം. ഭൂമിയില്‍ താന്‍ മാത്രമല്ലെന്ന് തിരിച്ചറിയണം. കുന്നും കൂനയും കാടും കരയും കടലും പുഴയും ഒഴുക്കും മനസിലുണ്ടാകണം. വികസന വഴിയാത്രകള്‍ പരിസ്ഥിതി ദൂരത്തിലൂടെയാക്കണം. ഇത്തവണത്തെ സന്ദേശം പോലെ പരിസ്ഥിതിയുടെ മുറിവുണക്കണം. 17 ദിനം മുമ്പ് നമ്മെ വിട്ടുപോയ ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ജന്മാഭിലാഷം സഫലമാക്കണം. കയ്യും മെയ്യും മറന്ന് സംരക്ഷിക്കാം, നമ്മുടെ പരിസ്ഥിതിയെ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ