റിഷബ് ഷെട്ടി അവതരിപ്പിക്കുന്ന ബഹുഭാഷാ ഹ്രസ്വചിത്രം; ശ്രദ്ധ നേടി ‘മാജിക്’

Published : Sep 04, 2026, 07:13 PM IST
Magicc Award Winning Short Film Rishab Shetty Films

Synopsis

റിഷബ് ഷെട്ടി അവതരിപ്പിക്കുന്ന 'മാജിക്' എന്ന ഹ്രസ്വചിത്രം അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

റിഷബ് ഷെട്ടി അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹ്രസ്വചിത്രം മാജിക് (MAGICC) ഇപ്പോൾ റിഷബ് ഷെട്ടി ഫിലിംസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പുതുമുഖ സംവിധായിക ശിവാചിരന്തന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദിത്യ ബി പുജാർ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയിരിക്കുന്ന മാജിക്, ശബ്ദത്തിനും ആഴത്തിലുള്ള സ്വയം തിരിച്ചറിവിനും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ഒരു കഥാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. “ഒരു കൈയടിയില്ലെങ്കിൽ മാജിക് കാണപ്പെടാതെ പോകും” എന്നതാണ് ചിത്രത്തിന്റെ പ്രമേയത്തെ അടയാളപ്പെടുത്തുന്ന പ്രധാന വാചകം.

പ്രശസ്ത എഴുത്തുകാരനായ ജോഗി (ഗിരീഷ് റാവു ഹത്വാർ) ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. റിഷബ് ഷെട്ടി, വി രവികുമാർ, ആദിത്യ ബി പുജാർ, ശിവാചിരന്തന എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൻപ്രസാദ് ക്രിയേഷൻസും ഷട്ടർ സ്പേസും സഹനിർമ്മാതാക്കളാണ്. മികച്ച സാങ്കേതികപ്രവർത്തകരുടെ കൂട്ടായ്മയും ചിത്രത്തിനുണ്ട്. ഭുവൻ റെഡ്ഡിയാണ് ഛായാഗ്രഹണം നിർവഹി ച്ചിരിക്കുന്നത്. നചികേത ശർമ്മ സംഗീതവും ഗൗതം സരത്തൂർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ദേശീയ പുരസ്കാര ജേതാവായ എം. ആർ. രാജാകൃഷ്ണൻ ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്.

രമേഷ് സി പി കളർ ഗ്രേഡിംഗും ധരണി ഗംഗേപുത്ര കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. റോഹിത് ചിക്കമഗളൂർ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷന് നേതൃത്വം നൽകുന്നു. അനീഷ് ശർമ്മയും പാറ്റ പോസ്റ്റേഴ്സും ചേർന്നാണ് പോസ്റ്റർ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ മൾട്ടി-ഓഡിയോ സൗകര്യത്തോടെ ചിത്രം ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

പ്രധാന സാങ്കേതിക വിവരങ്ങൾ: ഭാഷകൾ: കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം. അഭിനേതാവ്: ആദിത്യ ബി. പുജാർ, രചന & സംവിധാനം: ശിവാചിരന്തന ,കഥ: ജോഗി (ഗിരീഷ് റാവു ഹത്വാർ), നിർമ്മാതാക്കൾ: റിഷബ് ഷെട്ടി, വി. രവി കുമാർ, ആദിത്യ ബി. പുജാർ, ശിവാചിരന്തന സഹനിർമ്മാണം: മൻപ്രസാദ് ക്രിയേഷൻസ്, ഷട്ടർ സ്പേസ്, ഛായാഗ്രഹണം: ഭുവൻ റെഡ്ഡി, സംഗീതം: നചികേത ശർമ്മ, എഡിറ്റിംഗ്: ഗൗതം സരത്തൂർ, സൗണ്ട് ഡിസൈൻ: എം. ആർ. രാജാകൃഷ്ണൻ, കളറിസ്റ്റ്: രമേഷ് സി. പി, കലാസംവിധാനം: ധരണി ഗംഗേപുത്ര, പോസ്റ്റർ ഡിസൈൻ: അനീഷ് ശർമ്മ, പാറ്റ പോസ്റ്റേഴ്സ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ: റോഹിത് ചിക്കമംഗളൂർ.

PREV
Read more Articles on
click me!

Recommended Stories

‘ബെത്‌ലഹേം’ പ്രേക്ഷകർ കാത്തിരുന്ന ഹ്രസ്വചിത്രം; യൂട്യൂബിൽ തരംഗമായി ‘സോൾമേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’
സാമൂഹിക പ്രസക്തിയുള്ള ഹ്രസ്വചിത്രം; യുട്യൂബില്‍ ശ്രദ്ധ നേടി 'ഉപ്പന്‍'