കൊവിഡാനന്തര കാലത്ത് വ്യവസായരംഗത്ത് വലിയ സാധ്യതകള്‍, വീഡിയോ

Published : Jun 29, 2020, 12:07 PM IST
കൊവിഡാനന്തര കാലത്ത് വ്യവസായരംഗത്ത് വലിയ സാധ്യതകള്‍, വീഡിയോ

Synopsis

വ്യവസായരംഗത്ത് ഉണ്ടാവാനിടയുള്ള വലിയ സാധ്യതകള്‍ പമരമാവധി പ്രയോജനപ്പെടുത്താൻ സർക്കാൻ എല്ലാവിധ സഹായവും പിന്തുണയും നൽകും

കൊവിഡാനന്തര കാലത്ത് കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ്. വരും കാലത്ത് വ്യവസായരംഗത്ത് ഉണ്ടാവാനിടയുള്ള വലിയ സാധ്യതകള്‍ പമരമാവധി പ്രയോജനപ്പെടുത്താൻ സർക്കാൻ എല്ലാവിധ സഹായവും പിന്തുണയും നൽകും.കേരളം കഴിഞ്ഞ നാല് വർഷത്തിനിടെ വ്യവസായ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി തയ്യാറാക്കിയ വീഡിയോയിലാണ് കോവിഡാനന്തരമുള്ള കേരളത്തിലെ നിക്ഷേപ സാധ്യതകളെ പറ്റി സൂചന നൽകുന്നത്.

സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ലളിതവും അതിവേഗവുമാക്കിയെന്നും. എല്ലാ അര്‍ത്ഥത്തിലും നിക്ഷേപസൗഹൃദ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വീഡിയോയിൽ പറയുന്നു. 
 

PREV
click me!

Recommended Stories

എങ്ങനെയാകണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്? സാധ്യതകള്‍ എന്തെല്ലാം ?
ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അവതരിപ്പിക്കുന്നു 'ഇക്കണോമിക് ഫോറം'