സിനിമാ നിർമ്മാണത്തിലേക്കുള്ള എൻട്രിക്ക് കാരണം മോഹൻലാല്‍: ഷിബു ബേബി ജോൺ

Published : Jan 19, 2023, 04:03 PM ISTUpdated : Jan 19, 2023, 04:50 PM IST
സിനിമാ നിർമ്മാണത്തിലേക്കുള്ള എൻട്രിക്ക് കാരണം മോഹൻലാല്‍: ഷിബു ബേബി ജോൺ

Synopsis

ലാലിനും ലിജോക്കുമൊപ്പം ലൊക്കേഷൻ ചിത്രങ്ങളിൽ നിറഞ്ഞുനിന്നത് മുൻമന്ത്രിയും ആർഎസ് പി നേതാവുമായ ഷിബു ബേബി ജോൺ. മലക്കോട്ടൈയിൽ നിർമ്മാതാവിൻറെ റോളിലാണ് ഷിബു.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻ ലാൽ ചിത്രം മലക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം ഇന്നലെ രാജസ്ഥാനിലെ ജയ് സാൽമീറിൽ തുടങ്ങി. ലാലിനും ലിജോക്കുമൊപ്പം ലൊക്കേഷൻ ചിത്രങ്ങളിൽ നിറഞ്ഞുനിന്നത് മുൻമന്ത്രിയും ആർഎസ് പി നേതാവുമായ ഷിബു ബേബി ജോൺ. മലക്കോട്ടൈയിൽ നിർമ്മാതാവിൻറെ റോളിലാണ് ഷിബു.

മുഴുവൻ സമയ രാഷ്ട്രീയക്കാരനായ താങ്കൾ എങ്ങിനെ സിനിമാ നിർമ്മാണത്തിലേക്ക് വഴിമാറി?

രാഷ്ട്രീയത്തോടൊപ്പം ബിസിനസ്സിൽ പണ്ടേ താല്പര്യമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം വേറിട്ടെ എന്തെങ്കിലും കൂടി ചെയ്യണമെന്ന ആഗ്രഹം ശക്തമായി. മോഹൻലാലുമായി 35 വർഷമായി ബന്ധമുണ്ട്. അങ്ങിനെയാണ് ലാലിനോട് ആഗ്രഹം പറഞ്ഞത്. ലാൽ ഡബിൾ ഒക്കെയായിരുന്നു. പിന്നെ നല്ല കഥക്കുള്ള കാത്തിരിപ്പായിരുന്നു. ഒടുവിലാണ് ലിജോയുമായുള്ള കുടിക്കാഴ്ചയുണ്ടാകുന്നതും മലക്കോട്ടെയിലെത്തുന്നത്.

അറിയാത്ത മേഖലയാണ്. എങ്ങിനെ വിശ്വസിച്ച് പണം മുടക്കും?

അത് സത്യമാണ് വർഷങ്ങളായി സിനിമാമേഖലയിലെ സെഞ്ച്വറി ഗ്രൂപ്പും ഒപ്പമുള്ളതാണ് ധൈര്യം. പിന്നെ ലാൽ-ലിജോ കോമ്പോയല്ലേ. നിങ്ങളെല്ലാവരെയും പോലും എനിക്കും നല്ല പ്രതീക്ഷയാണ്

ജയ് സാൽമീറിൽ കോട്ടും കൂളിംഗ് ഗ്ലാസുമൊക്കെ ഇട്ടുനിൽക്കുന്നതാണ് ചിത്രങ്ങൾ.. അഭിനയത്തിലും ഒരു കൈനോക്കുമോ.?

അഭിനയിക്കാനറിയില്ല...സിനിമക്ക് പിന്നിൽ മാത്രം..

സിനിമ തിരക്കേറിയ ലോകമാണ്. പൊതുപ്രവർത്തനത്തിനൊപ്പം സിനിമ കൊണ്ടുപോകുക പ്രയാസമല്ല.?

രാഷ്ട്രീയം വിട്ടൊരു കളിയില്ല. പൊതുപ്രവർത്തനമാണ് പരമപ്രധാനം. പക്ഷെ മൾട്ടി ടാസ്ക്കിംഗ് വേണ്ടേ

പൊതുപ്രവർത്തനത്തിലാണ് ശ്രദ്ധ എന്ന് പറയുമ്പോൾ വൈകാതെ പാർട്ടി സെക്രട്ടറിയാകും എന്നാണല്ലോ വാർത്താകൾ ?

അത് എൻറെ ജീവിതത്തിലെ ഏറ്റവും ചലഞ്ചേറിയ ദൗത്യമായിരിക്കും..

ഇനിയും സിനിമ നിർമ്മിക്കുമോ.?

നല്ലകഥകൾ വരട്ടെ. പ്രൊഫഷണലായി സിനിമയിൽ സജീവമാകാനാണ് ശ്രമം. മക്കൾ ഒപ്പമുണ്ട്. പ്രൊഫഷണൽ സംഘങ്ങളുമുണ്ട്. ഇന്ന് മലയാളസിനിമക്ക് നല്ല മാർക്കറ്റുണ്ട്. ഓവർസീസ്, ഒടിടി അടക്കം അവസരങ്ങളേറെ.

കാർത്തുമ്പിയും മാണിക്യനും ഒന്നിക്കുമോ ? മോഹൻലാലിന്റെ നായികയായി ശോഭന വരുന്നെന്ന് റിപ്പോർട്ട്

ഡ്രീം കോമ്പോ ഷൂട്ടിംഗ് തുടങ്ങുന്നു; 'മലൈക്കോട്ടൈ വാലിബന്' രാജസ്ഥാനില്‍ തുടക്കം

PREV
Read more Articles on
click me!

Recommended Stories

നായക കസേരയില്ല, രോഹിത് ശർമ വിന്റേജ് മോഡിലേക്ക് മടങ്ങുമോ?
ഇതുവരെ കാണാത്ത പൃഥ്വിരാജ്| Khalifa Glimpse Reaction| Prithviraj Sukumaran