കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് മോഹന്‍ലാലിനെ നായകനാക്കി അനൂപ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്തകൾ‌ പുറത്തുവന്നത്.

ലയാളികളുടെ പ്രിയ താര ജോഡികളാണ് മോഹൻലാലും ശോഭനയും. ഇരുവരും ഒന്നിച്ചെത്തി പ്രേക്ഷക സ്വീകാര്യത നേടിയ സിനിമകൾ നിരവധിയാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ശോഭനയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്നുവെന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും ഇരുവരും ഒന്നിക്കുന്നതെന്നാണ് ചർച്ചകൾ. 

കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് മോഹന്‍ലാലിനെ നായകനാക്കി അനൂപ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്തകൾ‌ പുറത്തുവന്നത്. അനൂപിന്‍റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖില്‍ സത്യനായിരുന്നു ഇക്കാര്യം അറിയിച്ചത്. പിന്നാലെ സിനിമയെ സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും അനൂപ് സത്യൻ ചിത്രം സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ശോഭനയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന ചർച്ചകൾ ഏറെ ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. 

Scroll to load tweet…

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'സാഗർ എലിയാസ് ജാക്കി റീലോഡഡ്' എന്ന സിനിമയിലാണ് ശോഭനയും മോഹൻലാലും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ശോഭനയെ കൂടാതെ ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ, ഷെയിൻ നിഗം, മുകേഷ് എന്നിവരുടെ പേരുകളും അനൂപ് ചിത്രത്തിലേക്കായി ഉയർന്നു കേൾക്കുന്നുണ്ട്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാകും ഇതെന്നും സൂചനകളുണ്ട്. 'കാർത്തുമ്പിയും മാണിക്യനും ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നു', എന്നാണ് ആരാധകർ പറയുന്നത്. 

Scroll to load tweet…

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആണ് ഷൂട്ടിം​ഗ്. പി എസ് റഫീക്കിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ശകുന്തള - ദുഷ്യന്തൻ പ്രണയകഥയുമായി സാമന്ത; 'ശാകുന്തള'ത്തിലെ പാട്ടെത്തി