പിറന്നാൾ നിറവില്‍ നടിപ്പിൻ നായകൻ 'സൂര്യ' , ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

Published : Jul 23, 2019, 11:50 AM ISTUpdated : Jul 23, 2019, 12:06 PM IST
പിറന്നാൾ നിറവില്‍ നടിപ്പിൻ നായകൻ 'സൂര്യ' , ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

Synopsis

താരത്തിന് പിറന്നാൾ ആശംസകൾ നേര്‍ന്ന് പുതിയ ചിത്രം കാപ്പാന്‍റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍

44-ാം പിറന്നാൾ നിറവിലാണ് നടിപ്പിൻ നായകൻ 'സൂര്യ', താരത്തിന് പിറന്നാൾ ആശംസകൾ നേര്‍ന്ന് പുതിയ ചിത്രം കാപ്പാന്‍റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

1975ല്‍ തമിഴ് നടന്‍ ശിവകുമാറിന്റെയും ഭാര്യ ലക്ഷ്മിയുടെയും മൂത്തമകനായി ചെന്നൈയിലാണ് സൂര്യയുടെ ജനനം. ലയോള കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടിയ സൂര്യ 1997ലാണ് ആദ്യമായി അഭിനയിക്കുന്നത്. നേർക്ക് നേർ എന്ന ചിത്രത്തിൽ നടൻ വിജയോടൊപ്പം അഭിനയിച്ചതോടെ സിനിമയിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു സൂര്യ. പിന്നാലെ വന്ന ഫ്രണ്ട്‌സ്, നന്ദ, പിതാമകന്‍, ആറ്, പേരഴകന്‍, ഗജിനി, കാക്ക കാക്ക, വാരണം ആയിരം, സിങ്കം തുടങ്ങിയ ചിത്രങ്ങള്‍ സൂര്യക്ക് സൂപ്പര്‍ താരപദവി ചാര്‍ത്തിനല്‍കി.

2006 സെപ്തംബർ 11നായിരുന്നു സൂര്യയും നടി ജ്യോതികയും വിവാഹിതരായത്. ഏഴോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ശേഷമാണ് ജീവിതത്തില്‍ ഇരുവരും ഒരുമിച്ചത്.

മൂന്നുതവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും സൂര്യ സ്വന്തമാക്കി. അഭിനയ മികവിനാൽ "നടിപ്പിൻ നായകൻ" എന്ന സ്ഥാനവും  ലഭിച്ചു. രണ്ട് സഹോദരങ്ങളാണ് സൂര്യക്ക്. സഹോദരന്‍ കാര്‍ത്തി സിനിമാ താരവും സഹോദരി വൃന്ദ പിന്നണി ഗായികയുമാണ്. 


 

PREV
click me!

Recommended Stories

'ഉറങ്ങുമ്പോൾ കാലിനു മുകളില്‍ കയറി നില്‍ക്കും, കഞ്ഞിക്കലത്തില്‍ മൂത്രം ഒഴിക്കും'; അച്ഛന്‍റെ ക്രൂരമായ ഉപദ്രവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഗ്ലാമി ഗംഗ
മെയ്ഡ് ഇന്‍ മോളിവുഡ്! ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന മലയാള സിനിമ