'ഗ്ലൂറ' എത്തുന്നു; വീൽ ചെയറിൽ ഇരുന്ന് സിനിമ സംവിധാനം സ്വപ്നത്തെ തൊട്ട് അലൻ

Published : Jan 27, 2023, 03:37 PM ISTUpdated : Jan 27, 2023, 04:23 PM IST
'ഗ്ലൂറ' എത്തുന്നു; വീൽ ചെയറിൽ ഇരുന്ന് സിനിമ സംവിധാനം സ്വപ്നത്തെ തൊട്ട് അലൻ

Synopsis

വീൽ ചെയറിൽ ഇരുന്ന് സിനിമ സ്വപ്നം കണ്ട അലൻ വിക്രാന്ത് എന്ന ഇരുപത്തഞ്ചുകാരൻ സിനിമ സംവിധായകൻ എന്ന സ്വപ്നത്തിന് തൊട്ടരികെ എത്തി നിൽക്കുകയാണ്. ഗ്ലൂറ എന്നാണ് അലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര്. 

 ചക്ര കസേര ഉരുളാൻ പാടുപെടുന്ന ചെങ്കുത്തായ കുന്നുകളിലേക്ക് കൂട്ടുകാർ അലനെ പൊക്കി എടുത്തുകൊണ്ടുപോയി. ഒരു സിനിമ പിടിക്കാൻ. വീൽ ചെയറിൽ ഇരുന്ന് സിനിമ സ്വപ്നം കണ്ട അലൻ വിക്രാന്ത് എന്ന ഇരുപത്തഞ്ചുകാരൻ സിനിമ സംവിധായകൻ എന്ന സ്വപ്നത്തിന് തൊട്ടരികെ എത്തി നിൽക്കുകയാണ്. ഗ്ലൂറ എന്നാണ് അലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര്. 

2018 ലെ ഒരു ബൈക്ക് അപകടത്തില്‍ അരക്കുതാഴെ ചലന ശേഷി നഷ്ടപെപെട്ടതാണ്.സിനിമ സ്വപ്നo കണ്ട് കൊച്ചിയിലെ സിനിമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമട്ടോഗ്രാഫി പഠിക്കുന്ന കാലം. സുഹൃത്ത് നിധിനൊപ്പം റൂമിലേക്ക് പോകുകയായിരുന്നു വേഗത്തിൽ പാഞ്ഞേതിയ കാർ ഇവർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. നിധിൻ ആ അപകടത്തിൽ തൽക്ഷണം മരിച്ചു. 

എങ്ങനെയൊക്കെയോ കടം വാങ്ങിച്ചും വിറ്റുപെറുക്കിയും കൂട്ടുകാർ സഹായിച്ചും 50 ലക്ഷത്തോളം രൂപ ഇതിനകം ആശുപത്രിയിൽ ചിലവാക്കി. സിനിമ എന്ന വിദൂര സ്വപ്നം അലനെ മുന്നോട്ടു പോകാൻ കരുത്തു പകർന്നുകൊണ്ടിരുന്നു വർഷം ഇത്ര കഴിഞ്ഞിട്ടും അലൻ സിനിമക്ക് പിന്നാലെ തന്നെ ആയിരുന്നു. കൂട്ടുകാർ പലയിടത്തുനിന്നായി സ്വരുകൂട്ടിയ പണവും അലൻ തന്നെ ഓൺലൈൻ ജോലി വഴി വീട്ടിലിരുന്നു സാംബാധിച്ച തുകയും ഒക്കെ ചേർത്ത് പടം തുടങ്ങി.

ക്ലിന്‍റ് സെബാസ്റ്റ്യന്‍ ആണ് നിർമാണം. കണ്ണവം കാടും വാഗമാണ്ണും ഒക്കെ ആയിരുന്നു ലൊക്കേഷൻ
വീൽ ചെയറിൽ ഇരുത്തി ചുമന്നുകൊണ്ട് രാവും പകലുമില്ലാതെ അലനെയും കൊണ്ട് കൂട്ടുകാർ മലകൾ കയറി ഇറങ്ങി.സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചതും അലൻ തന്നെ ആണ്. ഒരു മാസം കൊണ്ട് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി. തന്‍റെ പരിമിതികൾ എല്ലാം മറികടന്നാണ് സിനിമ ചെയ്തത്. സിനിമയെ യാതൊരു തരത്തിലും അത് ബാധിച്ചിട്ടില്ലെന്നും അലൻ പറയുന്നു. 

എന്തിരൻ ഗജനി സിനിമകളുടെ എഡിറ്റർ അന്റണിയുടെ അസോസിയേറ്റ് ഡാനിയേൽ പകലോമറ്റo ആണ് ചിത്രത്തിന്റെ എഡിറ്റർ. ഫെർഡിനൻറ് ജോയ് ആണ് വിഎഫ്എക്സ്. ബിബിൻ, റിച്ചു, ഹരികൃഷ്ണൻ, അശ്വന്ത്, ആൽബിൻ, ജിതിൻ, സാന്‍റി, ശ്രീനാഥ്, ജോർജ്, ജോബി എന്നിവർ പിന്നണിയിൽ ഉണ്ട്. ചിത്രം മാർച്ചിൽ ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുൻപിലെത്തും.

'ഞാൻ വലിയ ആവേശത്തിലാണ്', വിക്രം ചിത്രത്തിന്റെ അപ്‍ഡേറ്റുമായി ജി വി പ്രകാശ് കുമാര്‍

'ഞാൻ പറഞ്ഞ കാര്യങ്ങളല്ല ആ വീഡിയോയിലുള്ളത്', ഉണ്ണി മുകുന്ദൻ വിഷയത്തില്‍ ബാല

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്