Asianet News MalayalamAsianet News Malayalam

'ഞാൻ വലിയ ആവേശത്തിലാണ്', വിക്രം ചിത്രത്തിന്റെ അപ്‍ഡേറ്റുമായി ജി വി പ്രകാശ് കുമാര്‍

വിക്രമിന്റെ 'തങ്കലാന്റെ' ഗംഭീര അപ്‍ഡേറ്റ് പുറത്തുവിട്ട് ജി വി പ്രകാശ് കുമാര്‍.

G V Prakash Kumar about Vikram starrer Thangalaan
Author
First Published Jan 27, 2023, 3:04 PM IST

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വന്റെ' വിജയത്തോടെ വിക്രം വീണ്ടും ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന താരമായി മാറിയിരിക്കുകയാണ്. പാ രഞ്‍ജിത്തിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ 'തങ്കലാനാ'ണ് ഇനി വിക്രമിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'തങ്കലാന്റെ' അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. 'തങ്കലാന്റെ' പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാര്‍.

'തങ്കലാന്റെ' ഓഡിയോ പുറത്തുവരാൻ പോകുന്നതില്‍ താൻ വലിയ ആവേശത്തിലാണ്. രണ്ട് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. 'തങ്കലാൻ' എന്ന ചിത്രത്തിലേത് ഇതുവരെ താൻ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ജി വി പ്രകാശ് പറയുന്നു. എന്നായിരിക്കും റിലീസ് എന്ന് വ്യക്തമാക്കിയിട്ടില്ല.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് പറഞ്ഞത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു.  'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.  ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ  ചിത്രം 'തങ്കലാന്റെ' കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.

Read More: 'മാര്‍ക്ക് ആന്റണി' രസിപ്പിക്കും, വിശാല്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

Follow Us:
Download App:
  • android
  • ios