സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും സഹോദരങ്ങൾ; ലൊക്കേഷൻ വീഡിയോയുമായി ഉമ നായർ

Published : Nov 28, 2020, 02:04 PM IST
സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും സഹോദരങ്ങൾ; ലൊക്കേഷൻ വീഡിയോയുമായി ഉമ നായർ

Synopsis

'ഇന്ദുലേഖ' എന്ന പുതിയ പരമ്പരയിൽ മൂന്ന് സഹോദരന്മാരുടെ സ്നേഹനിധിയായ സഹോദരിയുടെ വേഷത്തിലാണ് നടി ഉമ നായർ എത്തുന്നത്

'ഇന്ദുലേഖ' എന്ന പുതിയ പരമ്പരയിൽ മൂന്ന് സഹോദരന്മാരുടെ സ്നേഹനിധിയായ സഹോദരിയുടെ വേഷത്തിലാണ് നടി ഉമ നായർ എത്തുന്നത്. പരമ്പരയിലെ രസകരവും  ആനന്ദകരവുമായ മുഹൂർത്തങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഉമ നായർ പങ്കുവച്ച പുതിയ ലൊക്കേഷൻ വീഡിയോ.

സ്‌ക്രീനിൽ  കാണുന്ന കെമിസ്ട്രി യഥാർത്ഥ ജീവിതത്തിലും അഭിനേതാക്കൾ തമ്മിൽ ഉണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഉമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഓഫ് സ്ക്രീൻ ബോണ്ട് പരമ്പരയ്ക്ക് അനിവാര്യമാണെന്ന് ഉമ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

പ്രേക്ഷകരിൽ നിറഞ്ഞ സ്വീകരണം ലഭിച്ച ഏഷ്യാനെറ്റ് പരമ്പര വാനമ്പാടിയിൽ ശ്രദ്ധേയ കഥാപാത്രമായി  ഉമാ നായർ തിളങ്ങിയിരുന്നു. നിർമ്മലേടത്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഉമാ നായർ എന്ന പേരിനേക്കാളും പ്രേക്ഷകർക്ക്  ഇപ്പോഴും പ്രിയങ്കരം നിർമ്മലേടത്തിയെ ആണ്. 

വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് താരം ഇന്ദുലേഖ എന്ന പരമ്പരയിൽ എത്തുന്നത്. പരമ്പരയിലെ വിശേഷങ്ങൾ താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്.  പരമ്പരയിൽ സഹോദരന്മാരായി വേഷം ഇടുന്ന താരങ്ങൾക്കൊപ്പമുള്ള ചിത്രവും നേരത്തെ ഉമ പങ്കിട്ടിരുന്നു. 'സഹോദരങ്ങൾ ആകാൻ ഒരമ്മയുടെ വയറ്റിൽ ജനിക്കണം എന്നില്ലല്ലോ' എന്നായിരുന്നു ചിത്രത്തിലെ ഒരു കമന്റിന് താരം മറുപടി നൽകിയത്.

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്