ഏറ്റവും ജനപ്രിയമായ അഞ്ച് 'ഇന്ത്യൻ ആർമി' സിനിമാഗാനങ്ങൾ

Published : Jan 15, 2021, 01:51 PM ISTUpdated : Apr 28, 2025, 11:42 AM IST
ഏറ്റവും  ജനപ്രിയമായ അഞ്ച് 'ഇന്ത്യൻ ആർമി' സിനിമാഗാനങ്ങൾ

Synopsis

കാക്കി നിറത്തിലുള്ള ആ 'കാമോഫ്‌ളാഷ്‌' യൂണിഫോം ധരിച്ചുകൊണ്ട് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരിൽ പലരും.

ഇന്ന് ജനുവരി 15 - ദേശീയ കരസേനാ ദിനമാണ്. ഇന്ത്യൻ മണ്ണിലെ സൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സൈനികവിഭാഗമാണ്‌ ഇന്ത്യൻ കരസേന. 11ലക്ഷത്തിലേറെ സ്ഥിരം അംഗങ്ങളും 10 ലക്ഷത്തോളം റിസർവ് അംഗങ്ങളും ചേർന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്‌ ഇന്ത്യൻ കരസേന. നമ്മുടെ നാടിന്റെ അതിർത്തി കാക്കുകയും, രാജ്യത്തിന്റെ ഉള്ളിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുകയും, തീവ്രവാദ പ്രവർത്തനങ്ങളെ ഇല്ലായ്ക ചെയ്യുകയും, ആവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നൽകുകയും ഒക്കെയാണ് ഇന്ത്യൻ കരസേനയിൽ നിക്ഷിപ്തമായ ദൗത്യങ്ങൾ. കാക്കി നിറത്തിലുള്ള ആ 'കാമോഫ്‌ളാഷ്‌' യൂണിഫോം ധരിച്ചുകൊണ്ട് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരിൽ പലരും. പാകിസ്ഥാനോടും, ചൈനയോടും, ബംഗ്ലാദേശിനോടും ഒക്കെ ചേർന്ന് കിടക്കുന്ന നമ്മുടെ അതിർത്തികളിലെ, മാവോയിസ്റ്റുകൾ പോലുള്ള തീവ്രവാദികളുടെ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലും ഒക്കെ സുരക്ഷയ്ക്കായി വിന്യസിക്കപ്പെടുന്നത് സൈന്യത്തിന്റെ വിവിധ ദളങ്ങളാണ്. 

ഇന്ത്യൻ സൈന്യത്തെയും അതിലെ സൈനികരെയും അവർ നടത്തിയ ധീരമായ പോരാട്ടങ്ങളെയും പ്രമേയമാക്കി നിരവധി സിനിമകൾ വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. അവയിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ചു ജനപ്രിയ ഗാനങ്ങളാണ് ഇനി. 

1 . സന്ദേസെ ആതേ ഹേ - 1971 -ലെ ഇന്തോ പാക് യുദ്ധം പ്രമേയമാക്കി ജെപി ദത്ത് 1997 -ൽ സംവിധാനം ചെയ്ത ചിത്രമായ ബോർഡറിലാണ് ഈ അവിസ്മരണീയ ഗാനം ഉള്ളത്. ഈ യുദ്ധത്തിനിടെ നടന്ന പ്രസിദ്ധമായ 'ലോംഗേവാലാ യുദ്ധ'ത്തിന്റെ നേർസാക്ഷ്യമാണ് ഈ ചിത്രം. അനുമല്ലിക് സംഗീതം പകർന്ന് രൂപ്കുമാർ റാത്തോഡ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.

 

2. കന്ധോം സെ മിൽതെ ഹേ കന്ധേ - കാർഗിൽ യുദ്ധത്തെ ആസ്പദമാക്കി 2004 -ൽ പുറത്തിറങ്ങിയ ഫർഹാൻ അക്തറിന്റെ ഹിന്ദി ചിത്രമായ ലക്ഷ്യയിലാണ് ശങ്കർ ഇഹ്‌സാൻ ലോയ് സംഗീതം പകർന്ന് ജാവേദ് അക്തർ എഴുതിയ ഈ ഗാനമുള്ളത്. കുനാൽ ഗഞ്ചാവാല, സോനു നിഗം, രൂപ്കുമാർ റാത്തോഡ്, വിജയ് പ്രകാശ്, ഹരിഹരൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. 

 

 

3. ഏ മേരെ വതൻ കെ ലോഗോ - കവി പ്രദീപ് എഴുതി, സി രാമചന്ദ്ര സംഗീതം പകർന്ന ഈ ഗാനം പുറത്തിറങ്ങുന്നത് 1963 -ലായിരുന്നു. 1962 -ൽ ചൈനയുമായുണ്ടായ യുദ്ധത്തിൽ നിരവധി ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിച്ചിരുന്നു. ആ ദുഃഖത്തെ അനുസ്മരിച്ചുകൊണ്ടെഴുതിയ ഈ ഗാനം ഏറെ വൈകാരികമായ രീതിയിൽ ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. \

 

 

4. ഹം ലായേ ഹേ തൂഫാൻ സെ കശ്തീ നികാൽ കെ - 1954 -ൽ പുറത്തിറങ്ങിയ ജാഗ്രിതി എന്ന ചിത്രത്തിലെ ഒരു ദേശഭക്തി ഗാനമാണ് ഇത്. പ്രദീപ് കുമാർ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ഹേമന്ത് കുമാർ. ആലാപനം മുഹമ്മദ് റഫി.

 

5. കർ ചലേ ഹം ഫിദാ ജാനോ തൻ സാത്ഥിയോം -  കൈഫി ആസ്മിയുടെ വരികൾക്ക് മദൻ മോഹൻ സംഗീതം പകർന്ന് മുഹമ്മദ് റഫി ആലപിച്ച ഈ സുന്ദരമായ ഗാനം 1964 -ലെ ചേതൻ ആനന്ദിന്റെ ധർമേന്ദ്ര ചിത്രം ഹകീക്കത്തിലെയാണ്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്