'വൃത്തികേടും മോശവും പറയാന്‍ ആളുകളുണ്ടാകും, ഇഷ്ടം സെക്സ് എഡ്യൂക്കേഷൻ വീഡിയോകള്‍ ചെയ്യാന്‍'; അസ്ല മാർലി

Published : Feb 01, 2026, 02:46 PM IST
asla marley

Synopsis

അസ്ല മാർലി എന്ന യൂട്യൂബ് ചാനലിന് 11.4 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹിലയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

യൂട്യൂബർ, വ്ലോഗർ, ഇൻഫ്ലൂവൻസർ എന്നീ ലേബലുകളിൽ സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് അസ്ല മാർലി എന്ന ഹില. അസ്ല മാർലി എന്ന യൂട്യൂബ് ചാനലിന് 11.4 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. വിവാഹ ശേഷം അംജുവിനൊപ്പം യുകെയിലേക്ക് പോവുകയായിരുന്നു ഹില. യുകെയിലെത്തിയപ്പോഴുള്ള വിശേഷങ്ങളും ഹില വ്‌ളോഗിലൂടെയായി പങ്കിടാറുണ്ടായിരുന്നു. ഇപ്പോഴിതാ ഇവരുടെ ജീവിതത്തില്‍ ഒരു മാലാഖ കുട്ടി കൂടി വന്നതിന്‍റെ സന്തോഷത്തിലാണ് ഹില. ഹിലയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

വഴി തെറ്റിയെത്തിയ കണ്ടെന്‍റ് ക്രിയേറ്റര്‍

യൂട്യൂബ് കണ്ടെന്‍റ് ക്രിയേഷൻ എന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. കാരണം എനിക്ക് യൂട്യൂബിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. വീഡിയോ എടുക്കാനോ വീഡിയോ എഡിറ്റ് ചെയ്യാനോ അങ്ങനെയൊന്നും എനിക്കറിയില്ലായിരുന്നു. പേഴ്സണലി ഞാൻ ഭയങ്കര ഇൻട്രോവേർട്ട് ആയിട്ടുള്ള ഒരാളാണ്. സ്റ്റേജിൽ കയറാൻ പോലും പേടിയായിരുന്നു. പക്ഷേ കസിൻസിന്‍റെ ഇടയില്‍ അവര്‍ എപ്പോഴും പറയുമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാൻ കുറച്ച് ആക്ടീവ് ആകുന്നത്. അപ്പോഴാണ് യൂട്യൂബ് കണ്ടെന്‍റ് ക്രിയേഷനെ കുറിച്ച് ചിന്തിക്കുന്നതും തുടങ്ങുന്നതും. ഫസ്റ്റ് ചെയ്ത വീഡിയോ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ആ സമയത്ത് ഞാൻ ദുബൈയിലായിരുന്നു. അങ്ങനെ ഒരിക്കല്‍ ദുബൈ മോളില്‍ പോയിട്ടായിരുന്നു ആദ്യ വീഡിയോ എടുത്തിരുന്നത്. മൈക്കും കാര്യങ്ങളും ഒന്നുമില്ല, ഫോണിലാണ് വീഡിയോ എടുക്കുന്നത്. ഞാൻ വീഡിയോ എടുത്തപ്പോള്‍ എന്റെ ശബ്ദം മാത്രമല്ല പുറകിലുള്ള എല്ലാ ശബ്ദങ്ങളും ഉണ്ടായിരുന്നു. എങ്ങനെയൊക്കെയോ ഒരു വീഡിയോയുടെ ഇൻട്രോ എടുത്തു. ഇപ്പോഴും ആ വീഡിയോ എടുത്തുനോക്കുമ്പോൾ ചിരി വരും. അന്ന് സംസാരിക്കാൻ പോലും അറിയാത്ത ആള്‍ ഇന്നിപ്പോള്‍ വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്.

പഠിച്ചിട്ടാണ് സെക്സ് എഡ്യൂക്കേഷന്‍ വീഡിയോകള്‍ ചെയ്യുന്നത്

ഞാൻ ലൈഫ് സ്റ്റൈൽ വ്ലോഗിംഗും സെക്സ് എഡ്യൂക്കേഷനുമാണ് പ്രധാനമായി ചെയ്യുന്നത്. അതിൽ ഞാൻ ഫോക്കസ് ചെയ്യുന്നത് ഇപ്പോഴും സെക്സ് എഡ്യൂക്കേഷൻ വീഡിയോകളാണ്.  പേഴ്സണലി എനിക്ക് കൂടുതൽ ഇഷ്ടമുള്ളതും അഭിമാനമുള്ളതും സെക്സ് എഡ്യൂക്കേഷൻ വീഡിയോകളാണ്. കാരണം നമ്മളൊരു സെക്സ് എഡ്യൂക്കേഷൻ വീഡിയോ ചെയ്യുമ്പോൾ അതിൽ ഒരുപാട് ഇൻഫർമേഷൻസ് നമ്മൾ ആൾക്കാരിലേക്ക് എത്തിക്കുന്നു. അപ്പോള്‍ നമുക്ക് അതിന്റെ അറിവുണ്ടായിരിക്കണം. അതേ കുറിച്ച് പഠിച്ചിട്ടാണ് ചെയ്യുന്നത്. സെക്സ് എഡ്യൂക്കേഷൻ കോഴ്സും ഞാന്‍ പഠിച്ചിട്ടുണ്ട്.

വൃത്തികേടും മോശവും പറയാന്‍ ആളുകളുണ്ടാകും

സെക്സ് എഡ്യൂക്കേഷൻ, വിമൻ ഹെൽത്ത് വീഡിയോകള്‍, ഇൻഫോർമേറ്റീവ് വീഡിയോകള്‍ ചെയ്യുമ്പോൾ എനിക്ക് അങ്ങനെ മോശം കമന്‍റുകള്‍ കിട്ടുന്നത് കുറവാണ്. അതിനേക്കാള്‍ കൂടുതൽ ലൈഫ് സ്റ്റൈൽ വ്ലോഗിംഗും നമ്മുടെ ഫാമിലി റിലേറ്റഡ് വീഡിയോകളും ചെയ്യുമ്പോഴാണ് സത്യത്തിൽ എനിക്ക് നെഗറ്റീവ് കമന്‍റുകള്‍ വരുന്നത്. പിന്നെ എന്ത് വീഡിയോകള്‍ ചെയ്താലും വൃത്തികേട് പറയാനും മോശം പറയാനും ആളുകളുണ്ടാകും. പക്ഷേ നമുക്കൊരു 98% നല്ല കമന്‍റുകളും വെറും 2% നെഗറ്റീവ് കമന്‍റുകളും വന്നാൽ നമ്മള്‍ ആ നെഗറ്റീവ് കമന്‍റുകളാകും ബോദർ ചെയ്യുന്നത്. അത്രയും 98% ആൾക്കാരും നല്ലത് പറയുകയാണെങ്കിൽ നല്ലത് മാത്രം നമുക്ക് ഫോക്കസ് ചെയ്താൽ പോരെ? ബാക്കി രണ്ട് ശതമാനത്തെ എന്തിനാണ് ഫോക്കസ് ചെയ്യുന്നത്? അതുകൊണ്ട് ഞാൻ അങ്ങനെ മോശം കമന്‍റുകളെ കുറിച്ച് ചിന്തിക്കാറില്ല.

കോണ്ടം, സെക്സ്; വീഡിയോ കണ്ടെന്‍റുകളെ കുറിച്ച്

ഒരു പെൺകുട്ടി വന്നിട്ട് കോണ്ടത്തിനെ കുറിച്ചും സെക്സിനെ കുറിച്ചും അതും കല്യാണം കഴിയുന്നതിനേക്കാള്‍ മുമ്പേ പറയുമ്പോള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവരുണ്ട്. ഇത്തരം ചിന്താഗതി മാറ്റണം എന്നതാണ് എന്‍റെ പ്രധാന ഒരു ഉദ്ദേശം. സെക്സ് എജുക്കേഷൻ നമുക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നമ്മുടെ സമൂഹത്തോടും ഇനി വരുന്ന മാതാപിതാക്കളോടും എത്തിക്കലാണ് എന്റെ അന്നത്തെയും ഇന്നത്തെയും ഉദ്ദേശം. സെക്സ് എജുക്കേഷനെ കുറിച്ച് ഞാന്‍ പഠിച്ചിട്ടും ക്ലാസുകളില്‍ പങ്കെടുത്തിട്ടുമാണ് സംസാരിക്കുന്നത്. എത്രയോ കുട്ടികള്‍ ഇതേ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടു മാത്രം ഇരകളാകുന്നു. ഇത്രയോ പ്രായപൂർത്തിയാവാത്ത പെൺകുട്ടികള്‍ ഗര്‍ഭിണികളാകുന്നു. അപ്പോള്‍ നമുക്ക് ഇതേ കുറിച്ച് ഒരു സോഷ്യൽ അവയർനെസ് കൊടുത്താലും ഇവരുടെ ബോഡിയെ കുറിച്ച് മനസിലാക്കി കൊടുത്താലും മാത്രമാണ് പല കാര്യങ്ങളിൽ നിന്നും മാറി നിൽക്കാൻ പറ്റുകയുള്ളൂ.

ഇഷ്ടം സെക്സ് എഡ്യൂക്കേഷൻ വീഡിയോകള്‍!

ഫാമിലി വ്ലോഗിങ് ആണോ അതോ സെക്സ് എഡ്യൂക്കേഷൻ പോലെ ഇൻഫോർമേറ്റീവ് കണ്ടെന്‍റുകളാണോ കൂടുതൽ വർക്ക് ആകുന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് രണ്ടിനും ഒരേപോലെയാണ് വ്യൂസ് കിട്ടാറുള്ളത്. ഇപ്പോള്‍ ഫാമിലി തിരക്കുകള്‍ മൂലമാണ് സെക്സ് എഡ്യൂക്കേഷൻ വീഡിയോകളുടെ എണ്ണം കുറയുന്നത്. കാരണം നമ്മൾ സെക്സ് എഡ്യൂക്കേഷൻ വീഡിയോ ചെയ്യുമ്പോൾ നമ്മൾ അതിനനുസരിച്ചിട്ട് പഠിക്കണം. ഇപ്പോഴും ഞാൻ പുറത്തിറങ്ങുമ്പോൾ ആൾക്കാര്‍ എന്നെ തിരിച്ചറിഞ്ഞ് സംസാരിക്കാൻ വരുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം ചേച്ചി എന്താ ഇപ്പോള്‍ പഴയപോലെ ഇൻഫോർമേറ്റീവ് വീഡിയോകള്‍ ഇടാത്തത് എന്നാണ്. ചിലപ്പോള്‍ വ്യൂസ് കൂടുതൽ ഫാമിലി വ്ലോഗിങ്ങിന് ആയിരിക്കാം. പക്ഷേ, ഹില എന്നുള്ള ഒരു ഐഡന്റിറ്റി അല്ലെങ്കിൽ അസ്ലാം മാര്‍ലി എന്ന ഒരു ഐഡന്റിറ്റി ആ സെക്സ് എഡ്യൂക്കേഷൻ വീഡിയോകളില്‍ നിന്നും ലഭിച്ചതാണ്. ആൾക്കാര്‍ എന്നെ കൂടുതലും റെസ്പെക്ട് ചെയ്യുന്നത് ആ ഒരു കൈൻഡ് ഓഫ് വീഡിയോകള്‍ ചെയ്തത് കൊണ്ടാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം സെക്സ് എഡ്യൂക്കേഷൻ വീഡിയോകള്‍ ചെയ്യാനാണ്.

അംജുനെ വീഡിയോയില്‍ കണ്ടില്ലെങ്കില്‍ തുടങ്ങും ചോദ്യങ്ങള്‍

എനിക്ക് എല്ലാ കാര്യങ്ങള്‍ക്കും ഇപ്പോള്‍ പിന്തുണ നല്‍കുന്നത് എന്‍റെ ഹസ്ബൻഡ്..ലൈഫ് പാർട്ണർ ആയ അംജു തന്നെയാണ്. എനിക്ക് ഏത് സമയത്തും വിളിക്കാൻ പറ്റുന്ന എന്റെ ഏതൊരു മൂഡിലും ഓടിച്ചെല്ലാനും പറ്റുന്ന ഒരാൾ. എന്നെ ഒരിക്കലും ജഡ്ജ് ചെയ്യാത്ത ഒരാളാണ് അദ്ദേഹം. ഞങ്ങള്‍ തമ്മിൽ പല പ്രശ്നങ്ങളുണ്ടാകും, അടികളുണ്ടാകും, പക്ഷേ അറ്റ് ദ എൻഡ് ഓഫ് ദി ഡേ അവന്‍ എപ്പോഴും എന്‍റെ കൂടെയുണ്ടായിരിക്കും. എന്തൊക്കെ അടി വന്നാലും അടുത്ത മൊമെന്റിൽ അംജുക്കാ എന്ന് വിളിച്ചു പോയി കഴിഞ്ഞാൽ എന്താ മോളെ എന്ന് ചോദിക്കാൻ അംജുക്ക എന്നും ഉണ്ടാകും.

പിന്നെ ഞങ്ങളുടെ പേഴ്സണൽ ലൈഫ് ആളുകൾ സെലിബ്രേറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. അംജുക്കായെ കുറച്ച് വീഡിയോകളില്‍ കണ്ടില്ലെങ്കിൽ ആളുകള്‍ അപ്പോള്‍ ചോദിക്കും എന്തുപറ്റി എന്ന്. ആൾക്കാര്‍ അത്രയും ക്യൂരിയസ് ആയി തുടങ്ങിയപ്പോള്‍ അവിടെ എനിക്ക് എന്തോ ഒരു ഇതുപോലെ തോന്നി. അയ്യോ ഇതൊരു പ്രശ്നമാവോ? നമുക്ക് നമ്മുടേതായിട്ടുള്ള കുറെ കാര്യങ്ങളില്ലേ.. എവിടെ പോയാലും എന്തു ചെയ്താലും ആളുകളോട് പറയാൻ പറ്റുമോ? ഇക്കാര്യത്തില്‍ ഒരു അതിർത്തി ആവശ്യമാണെന്ന് ഇടയ്ക്ക് തോന്നാറുണ്ട്.

മറ്റ് കുടുംബാംഗങ്ങളുടെ പ്രൈവസിയെ പോലും അത് ബാധിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അവരുടെ കാര്യങ്ങൾ വരെ ജഡ്ജ് ചെയ്യാനും, അവരുടെ ലൈഫിൽ വരെ ഇന്റർഫയർ ചെയ്യാനും തുടങ്ങിയ പോലെ എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്‍ അംജുക്കായുടെ മാതാപിതാക്കളെ വീഡിയോയിൽ കൊണ്ടുവരാനോ ഇൻവോൾവ് ചെയ്യിപ്പിക്കാനോ നോക്കാത്തത്. അത് എനിക്ക് അവരെ കൊണ്ടുവരാൻ ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല. അവരുടെ പ്രൈവസിയെ ബഹുമാനിക്കുന്നത് കൊണ്ടു മാത്രമാണ്.

മകള്‍ വന്നതിന് ശേഷം...

കുഞ്ഞ് വന്നതിനു ശേഷമുള്ള ഈ ദിവസം വരെ ഞാൻ ഭയങ്കര ഹാപ്പിയാണ്. കാരണം ഞാൻ അത്രയും ആഗ്രഹിച്ചിട്ട് എനിക്കുണ്ടായ ഒരു കുഞ്ഞാണ്. ഞാന്‍ ഈ ദിവസങ്ങള്‍ ശരിക്കും എൻജോയ് ചെയ്യുകയാണ്. പണ്ട് എനിക്ക് തോന്നിയ സമയത്ത് എഴുന്നേൽക്കാം, തോന്നിയ സമയത്ത് ഉറങ്ങാം, എനിക്ക് ഞാൻ പ്ലാൻ ചെയ്യുന്ന പോലെ കാര്യങ്ങൾ ചെയ്യാം എന്നൊക്കെ ആയിരുന്നു. ഇപ്പോള്‍ അതൊന്നും നടക്കുന്നില്ല. എന്നാല്‍ പോലും എനിക്കെല്ലാം മാനേജ് ചെയ്യാൻ പറ്റുന്നുണ്ട്. ഇപ്പോള്‍ എല്ലാ കാര്യങ്ങളിലും പ്രയോറിറ്റി പീക്കൂസിനാണ്. പോസ്റ്റ് പാർട്ടം നല്ല രീതിക്ക് തന്നെ പോയിക്കൊണ്ടിരിക്കുന്നു. ചില സമയത്ത് ഇമോഷണൽ ബ്രേക്ക് ഡൗൺ ഉണ്ടാവാറുണ്ട്. പക്ഷേ എന്‍റെ ഫാമിലി ഭയങ്കര സപ്പോർട്ടീവ് ആണ്. അതുകൊണ്ട് എനിക്ക് എല്ലാം ഭയങ്കര ഈസി ആയിരുന്നു.

പാസ്റ്റ് ഓര്‍ക്കാറില്ല!

എന്‍റെ പാസ്റ്റില്‍ എനിക്ക് ഒരുപാട് വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഫാദറുമായി ബന്ധപ്പെട്ട്. അതൊന്നും സത്യം പറഞ്ഞ് ഞാന്‍ ഇപ്പോള്‍ ഓർക്കാറില്ല. അന്ന് അനുഭവിച്ച ഓരോ കാര്യങ്ങളും ജീവിതത്തില്‍ എന്നെ കുറച്ചും കൂടി സ്ട്രോങ്ങ് ആക്കാനും ഇൻഡിപെൻഡന്റ് ആക്കാനും കുറച്ചും കൂടി ഹാപ്പി ആക്കാനും വേണ്ടി ഞാന്‍ തന്നെ മോൾഡ് ചെയ്തെടുത്തു. ഇപ്പോള്‍ ഞാന്‍ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിൽ അത് എന്റെ പാസ്റ്റിൽ നടന്ന പല അനുഭവങ്ങള്‍ കൊണ്ട് മാത്രമാണ്.

ഉമ്മയാണ് എന്‍റെ എല്ലാം!

ഉമ്മയാണ് എന്റെ ലൈഫിലെ ഏറ്റവും വലിയ ബലം. എന്റെ ഉമ്മാനെ കണ്ടിട്ടാണ് ഞാൻ പല കാര്യങ്ങളും പഠിച്ചത്, എങ്ങനെ സ്ട്രോങ്ങ് ആവണം, ഇൻഡിപെൻഡന്റ് ആവണം എന്നൊക്കെ ഉള്ളത്. എനിക്ക് കുഞ്ഞ് ആയപ്പോഴും ഇത്രയും ഈസി ആയി കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്‍റെ കാരണവും ഉമ്മയാണ്. അപ്പോള്‍ ഉമ്മ എനിക്കൊരു ബെസ്റ്റ് ഫ്രണ്ട് ആണ്, എല്ലാമാണ്. 

ഞാൻ ഡിഗ്രി കഴിഞ്ഞപ്പോഴാണ് ഉമ്മാനെ കല്യാണം കഴിപ്പിക്കുന്നത്. ഞാനൊരു കല്യാണം കഴിഞ്ഞുപോയി കഴിഞ്ഞാൽ എന്റെ ഉമ്മ ഒറ്റയ്ക്ക് ആകില്ലേ എന്ന് കരുതിയാണ് ഇത്തരമൊരു ബോള്‍ഡ് തീരുമാനം ഞാനെടുത്തത്. എന്‍റെ ഉമ്മ ജീവിച്ചത് എനിക്ക് വേണ്ടിയാണ്. എന്റെ ഉമ്മ ഇനി ഉമ്മാക്ക് വേണ്ടി ജീവിക്കണ്ടേ? ഉമ്മാക്ക് വേണ്ടി കുറച്ച് സന്തോഷിക്കണ്ടേ? അങ്ങനെ ഞാൻ ആലോചിച്ചപ്പോഴാണ് ഉമ്മാക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയത്. അങ്ങനെയാണ് ഞാനൊരു മാട്രിമോണിയലില്‍ ഉമ്മാക്കൊരു പ്രൊഫൈല്‍ രജിസ്റ്റർ ചെയ്യുന്നത്. അതില്‍ വന്ന പലരുടെയും ഉദ്ദേശം വേറെ പലതുമായിരുന്നു. പല ആൾക്കാരെ അപ്പോഴും എനിക്ക് പഠിക്കാൻ പറ്റിട്ടോ. അങ്ങനെയാണ് ഉപ്പായുടെ ആലോചനയും വരുന്നത്. എന്റെയും ഉമ്മാടെയും ഒക്കെ വലിയൊരു ഭാഗ്യം ആണ് ഉപ്പയെ കിട്ടിയത്. എനിക്ക് സെക്കൻഡ് ഫാദർ അല്ലെങ്കിൽ കർമ്മം കൊണ്ട് ഫാദര്‍ അങ്ങനെയൊന്നും പറയാൻ ഇഷ്ടമല്ല. എന്റെ ഉപ്പ അത്രയേ എനിക്ക് പറയാൻ ഇഷ്ടമുള്ളൂ.

എക്സിനെ കുറിച്ച് ആര് ചിന്തിക്കുന്നു?

ഇപ്പോഴും എക്സിനെക്കുറിച്ചും പാസ്റ്റ് ലൈഫിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര തമാശയായാണ് തോന്നുന്നത്. ഞാന് കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി. ഈ സമയത്ത് എക്സിനെ കുറിച്ച് ആര് ചിന്തിക്കുന്നു? ആളുകള്‍ ഇപ്പോഴും അതൊന്നും വിട്ടില്ലേ? അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ. ലൈഫിലെ ഒരു ചാപ്റ്റര്‍ മാത്രമായിരുന്നു അത്. എക്സും ആ ലൈഫും എനിക്കൊരു പാഠം മാത്രമാണ്.

യുകെ / കേരളം ?

യുകെ എന്നല്ല, ദുബൈ ആയിക്കോട്ടെ, ഏത് സ്ഥലത്ത് പോയാലും എന്റെ റൂട്ട് എന്ന് പറയുന്നത് കേരളമാണ്. നാട്ടില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷവും സുഖവും സമാധാനവും വേറെ എവിടെ സെറ്റിൽ ചെയ്താലും കിട്ടുമെന്ന് തോന്നുന്നില്ല.

 

PREV
Read more Articles on
click me!

Recommended Stories

'ഉറങ്ങുമ്പോൾ കാലിനു മുകളില്‍ കയറി നില്‍ക്കും, കഞ്ഞിക്കലത്തില്‍ മൂത്രം ഒഴിക്കും'; അച്ഛന്‍റെ ക്രൂരമായ ഉപദ്രവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഗ്ലാമി ഗംഗ
മെയ്ഡ് ഇന്‍ മോളിവുഡ്! ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന മലയാള സിനിമ