ആ ചിരിയും കുസൃതിയും ഇനി സിനിമയിലും; അന്താരാഷ്ട്ര മോഡൽ ഐസിൻ ഹാഷ് 'നിഴലിൽ'

Published : Apr 08, 2021, 01:55 PM IST
ആ ചിരിയും കുസൃതിയും ഇനി സിനിമയിലും; അന്താരാഷ്ട്ര മോഡൽ ഐസിൻ ഹാഷ് 'നിഴലിൽ'

Synopsis

ചിത്രത്തിലെ നിർണായക കഥാപാത്രമായാണ്  ഐസിൻ ഹാഷ് എത്തുന്നത്

നിഷ്‌കളങ്കത നിറഞ്ഞ ചിരി കൊണ്ടും കുസൃതി നിറച്ച ഭാവങ്ങള്‍ കൊണ്ടും പരസ്യലോകത്ത് ശ്രദ്ധേയനായ കൊച്ചുമിടുക്കനാണ് മലയാളി ബാലന്‍ ഐസിന്‍ ഹാഷ്. അറുപതിലേറെ ഇംഗ്ലീഷ് ,അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ. 

കിൻഡർ ജോയ്, ഫോക്സ് വാ​ഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, ഹുവായ് തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ എമിറാത്തി ബോയ്' എന്ന പേരിലും പ്രശസ്തനാണ്. ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്ത് അന്താരാഷ്‌ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്. ചിത്രത്തിലെ നിർണായക കഥാപാത്രമായാണ് ഐസിൻ ഹാഷ് എത്തുന്നത്.

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എഡിറ്റർ അപ്പു.എന്‍.ഭട്ടതിരിയാണ് സംവിധാനം ചെയ്യുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്