നിന്നെ തേടുന്ന പ്രണയ ഭാവങ്ങൾ ; വൈറലായി ഫോട്ടോസ്റ്റോറി

Published : Feb 22, 2021, 01:02 PM ISTUpdated : Feb 22, 2021, 01:08 PM IST
നിന്നെ തേടുന്ന പ്രണയ ഭാവങ്ങൾ ; വൈറലായി ഫോട്ടോസ്റ്റോറി

Synopsis

നീതു സ്മൃതിയുടെ കൺസെപ്റ്റിന് ക്യാമറ ഒരുക്കിയിരിക്കുന്നത് പ്രഭുല്‍  പിഎസാണ്. 

പ്രണയം കാല്‍പനികതയുടെ സുന്ദരഭൂമിയാണ്. ഓരോ മനുഷ്യനും അവനവനെത്തന്നെയും മറ്റുള്ളവയേയും ഇഷ്ടത്തോടെ കാണാന്‍ ശ്രമിക്കുന്നത് പ്രണയം എന്ന വികാരം ഉള്ളില്‍ നിന്നും കടഞ്ഞെടുക്കുമ്പോഴാണ്. ശരിക്കും പ്രണയമാണ് ഒരു ജീവിതത്തിന്റെ വസന്തകാലം. ആ വസന്തകാലം നിലനിര്‍ത്തുകയാണ് ജീവിത വിജയം. അത്തരമൊരു പ്രണയ ഭാവങ്ങളെ ഫോട്ടോ സ്റ്റോറിയായി അവതരിപ്പിച്ചിരിക്കുകയാണ് നീതുവും കൂട്ടരും. 

നീതു സ്മൃതിയുടെ കൺസെപ്റ്റിന് ക്യാമറ ഒരുക്കിയിരിക്കുന്നത് പ്രഭുല്‍  പിഎസാണ്. വാഗമണ്ണിലാണ് ഫോട്ടോ സ്റ്റോറി ചിത്രീകരിച്ചിരിക്കുന്നത്. ജീവിതത്തിലെ ഓരോ അനര്‍ഘനിമിഷങ്ങളും പ്രണയാര്‍ദ്രമാക്കി ജീവിതം ആസ്വാദ്യകരമാമാക്കണമെന്ന സുപ്രധാനമായ ആശയമാണ് ഫോട്ടോ സ്റ്റോറി അടയാളപ്പെടുത്തുന്നത്. സൂരജും ആദിത്യയുമാണ് മോഡലുകൾ.

അനുനിമിഷവും പ്രണയിക്കുകയും പ്രണയിക്കുന്ന ഓരോ നിമിഷങ്ങളേയും മധുരിക്കുന്ന ഓര്‍മകളാക്കി മാറ്റുകയും വേണമെന്നാണ്  ഫോട്ടോ സ്റ്റോറിയിലൂടെ നീതുവും കൂട്ടരും പറഞ്ഞ് വയ്ക്കുന്നത്. 

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്