'അവൻ ഫോൺ എടുത്താൽ വലിയ കാര്യം, തോന്നുമ്പോൾ നമ്മളെ വിളിക്കും'; പ്രണവിനെ കുറിച്ച് മോഹൻലാലും സുചിത്രയും

Published : Aug 04, 2026, 04:52 PM IST
Mohanlal

Synopsis

മോഹൻലാലിൻ്റെ മകൾ വിസ്മയ സിനിമയിൽ എത്തിയപ്പോൾ, മകൻ പ്രണവ് യാത്രകളിലാണ്. വിസ്മയയുടെ സിനിമാ പ്രൊമോഷൻ അഭിമുഖത്തിൽ മോഹൻലാലും സുചിത്രയും പ്രണവിൻ്റെ കുറിച്ച് സംസാരിച്ചു.

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് മോഹൻലാലിന്റേത്. അച്ഛന്റെ ചുവടുപിടിച്ച് മകൻ പ്രണവ് ആയിരുന്നു ആദ്യം സിനിമയിൽ എത്തിയത്. ഇപ്പോൾ മകൾ വിസ്മയയും ‘തുടക്ക’ത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയിരിക്കുകയാണ്. വിസ്മയയ്ക്ക് കുട്ടിക്കാലം മുതൽ സിനിമയോട് താല്പര്യം ഉണ്ടായിരുന്നുവെങ്കിൽ, പ്രണവിന് യാത്രകളോടാണ് പ്രണയം. വിവിധ രാജ്യങ്ങളിൽ ബാക്പാക്കും തൂക്കി സാധാരണ ഒരു സഞ്ചാരിയെ പോലെ കഴിയുന്ന പ്രണവിനെ തന്റെ സിനിമകളുടെ ജയപരാജയങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ലെന്നതാണ് വാസ്തവം. 

തന്റേതായ ലോകത്ത് പ്രണവ് വിഹരിക്കുമ്പോൾ ഇങ്ങ് കേരളത്തിൽ വിസ്മയയുടെ സിനിമയുടെ പ്രൊമോഷൻ അഭിമുഖങ്ങളിലാണ് മോഹൻലാലും സുചിത്രയും. മൂന്ന് പേരും അഭിമുഖത്തിൽ എത്തുമ്പോൾ എല്ലാവരും ചോ​ദിക്കുന്ന ചോദ്യം അപ്പു എന്ന പ്രണവ് എവിടെ എന്ന് തന്നെ.

പ്രണവിനെ കുറിച്ചുള്ള ചോദ്യത്തിന് സുപ്രിയയും മോഹൻലാലും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ മറുപടി ശ്രദ്ധനേടുകയാണ് ഇപ്പോൾ. "അപ്പുവിനെ ഫോണില്‍ വിളിക്കും. എടുത്താല്‍ എടുത്തു. എടുക്കുകയാണെങ്കില്‍ ഭയങ്കര കാര്യമാണ്. അല്ലെങ്കില്‍ രണ്ട് ദിവസം കഴിഞ്ഞിട്ട് ഇങ്ങോട്ട് ഫോണ്‍ വരും. അമ്മ എന്നെ വിളിച്ചിരുന്നോ എന്നും ചോദിച്ച്. മയ എന്നും വിളിക്കുന്നൊരാളാണ്. അങ്ങോട്ട് വിളിച്ചില്ലെങ്കിലും ഇങ്ങോട്ട് വിളിച്ചിരിക്കും. അപ്പു അങ്ങനെ അല്ല", എന്നായിരുന്നു സുചിത്ര പറഞ്ഞത്.

"ഞങ്ങള്‍ ഇടയ്ക്കെ സംസാരിക്കാറുള്ളൂ. നമുക്ക് തോന്നുന്നത് പോലെ അവര്‍ക്ക് തോന്നണം എന്നില്ലല്ലോ. പക്ഷേ അവര്‍ക്ക് തോന്നുമ്പോൾ അവര്‍ നമ്മളെ വിളിക്കും", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. തുടക്കം റിലീസ് ചെയ്യുന്ന ഓഗസ്റ്റ് 7ന് പ്രണവ് കേരളത്തിലെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ജൂഡ് ആന്‍റണി ആണ് തുടക്കം സംവിധാനം ചെയ്യുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ക്രെയിനുമില്ല, റോപ്പുമില്ല; 'പ്ലൂട്ടോ' ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പങ്കുവച്ച് നീരജ് മാധവ്
വിജയ്ക്ക് വെല്ലുവിളിയോ ധനുഷ്? വീണ്ടും സ്റ്റാർ ഫൈറ്റിലേക്കോ തമിഴകം?