'കുമ്പളങ്ങി'യില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാത്ത ആ സൂചനകള്‍ ഇതാണ്; വീഡിയോ വൈറല്‍

Published : Jul 10, 2019, 09:55 AM ISTUpdated : Jul 10, 2019, 10:19 AM IST
'കുമ്പളങ്ങി'യില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാത്ത ആ സൂചനകള്‍ ഇതാണ്; വീഡിയോ വൈറല്‍

Synopsis

ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്‍റെ അസാധാരണമായ സ്വഭാവരീതിയുടെ സൂചനകള്‍ കൃത്യമായി നല്‍കുന്ന വീഡിയോ വൈറലാകുകയാണ്.

കൊച്ചി: 2019 -ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 'കുമ്പളങ്ങി നൈറ്റ്സ്'. നാല് സഹോദരങ്ങളുടെ കഥയിലൂടെ കലര്‍പ്പില്ലാത്ത ഒരുപിടി നല്ല നിമിഷങ്ങള്‍ ബിഗ് സ്ക്രീനില്‍ ആവിഷ്കരിച്ച  ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. ശ്യാം പുഷ്കറിന്‍റെ തിരക്കഥയെഴുതി മധു സി നാരായണന്‍ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' ബോക്സോഫീസിലും വന്‍ വിജയമായിരുന്നു. എന്നാല്‍ റിലീസായി മാസങ്ങള്‍ക്കിപ്പുറം ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചില രംഗങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഓരോ കഥാപാത്രത്തിന്‍റെയും സ്വഭാവ സവിശേഷതകള്‍ വീഡിയോയില്‍ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്‍റെ അസാധാരണമായ സ്വഭാവരീതിയുടെ സൂചനകള്‍ കൃത്യമായി നല്‍കുന്ന വീഡിയോ വൈറലാകുകയാണ്.

യൂട്യൂബില്‍ പങ്കുവെച്ച ആറുമിനിറ്റ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഷമ്മി എന്ന സൈക്കോ കഥാപാത്രം ഉപയോഗിക്കുന്ന പാത്രം, പഴയ മോഡല്‍ ബുള്ളറ്റ്, ബൂമര്‍ ബബിള്‍ഗം എന്നിങ്ങനെ ആരും ശ്രദ്ധിക്കാത്ത ചില സൂക്ഷ്മ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വീഡിയോ കാണാം-

PREV
click me!

Recommended Stories

ഭൂമിയിലെ എന്റെ മികച്ച നേരങ്ങള്‍
കേരളത്തിന്റെ പീപ്പിള്‍സ്‌ ഫെസ്റ്റിവല്‍