ഓപ്പറേഷൻ ജാവയിലെ വൈറൽ ഫ്രെയിം ഓപ്പറേഷൻ വെഡിംങ് ആക്കിയപ്പോൾ; വൈറൽ ഫോട്ടോയുമായി ജാക്സൺ

Published : May 31, 2021, 03:55 PM IST
ഓപ്പറേഷൻ ജാവയിലെ വൈറൽ ഫ്രെയിം ഓപ്പറേഷൻ വെഡിംങ് ആക്കിയപ്പോൾ; വൈറൽ ഫോട്ടോയുമായി ജാക്സൺ

Synopsis

ഓപ്പറേഷൻ ജാവയുടെ വൈറൽ ഫ്രെയിം ഓപ്പറേഷൻ വെഡിംങ് ഫ്രെയിം ആയി ജാക്സൺ റീ ക്രിയേറ്റ് ചെയ്തത്

ഓപ്പറേഷൻ ജാവയിലെ വൈറൽ ഫ്രെയിം കല്യാണ ഫ്രെയിമാക്കി മാറ്റിയിരിക്കുകയാണ്  ഇടുക്കി ചപ്പാത്ത് സ്വദേശി ജാക്സൺ. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഫ്രെയിം ഓപ്പറേഷൻ ജാവയുടെ സംവിധായകൻ തരുൺ മൂർത്തിയടക്കമുള്ളവരാണ് ഷെയർ ചെയ്തിരിക്കുന്നത്.

വയനാട് സ്വദേശി ജെയസണിന്റെയും നോവയുടെയും വിവാഹത്തിനാണ് ഓപ്പറേഷൻ ജാവയുടെ വൈറൽ ഫ്രെയിം ഓപ്പറേഷൻ വെഡിംങ് ഫ്രെയിം  ആയി ജാക്സൺ റീ ക്രിയേറ്റ് ചെയ്തത്. വരനും വധുവും മറ്റു ബന്ധുക്കളുമാണ് വെഡിംങ് ഫ്രെയിമിലുള്ളത്. ഇർഷാദ് അലി ,ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരാണ് ഓപ്പറേഷൻ ജാവയുടെ പോസ്റ്ററിലുള്ളത്. ഷൈജു ശിവൻ, ദീപു തോമസ് ,ജിക്സൺ, അച്ചു ബിനു തുടങ്ങിയവരാണ് ഓപ്പറേഷൻ വെഡിംങ് ഫ്രെയിന്റെ അണിയറയിലുള്ളത്. നേരത്തെ രാജ രവിവർമയുടെ പ്രശസ്തമായ ചിത്രങ്ങളുടെ റീക്രിയേഷനിലൂടെയും ജാക്സൺ ശ്രദ്ധേയനായിരുന്നു. 

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്