"ഐശ്വര്യ റായി തന്‍റെ അമ്മയാണ്" ; രണ്ട് കൊല്ലത്തിന് ശേഷവും അതേ യുവാവ്, അതേ അവകാശവാദം.!

Web Desk   | Asianet News
Published : Jan 13, 2020, 08:43 PM IST
"ഐശ്വര്യ റായി തന്‍റെ അമ്മയാണ്" ; രണ്ട് കൊല്ലത്തിന് ശേഷവും അതേ യുവാവ്, അതേ അവകാശവാദം.!

Synopsis

ഐശ്വര്യ റായിയ്ക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ 1988 ലാണ് താന്‍ ജനിക്കുന്നത്. എനിക്ക് രണ്ട് വയസ് ആവുന്നത് വരെ ഐശ്വര്യ റായിയുടെ അച്ഛന്‍ കൃഷ്ണരാജും അമ്മ ബൃന്ദ റായിയുമാണ് എന്നെ നോക്കിയത്. 

മുംബൈ: വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്നവര്‍ ഇക്കാലത്ത് കൂടുതലാണ്. ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍. ബോളിവുഡ് താരം ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് പറഞ്ഞാണ് 32 വയസുകാരനായ സംഗീത് കുമാര്‍ രംഗത്ത് എത്തിയത്. എന്നാല്‍ തന്‍റെ ചെറുപ്പത്തിലുള്ള ഫോട്ടോ അല്ലാതെ കാര്യമായ തെളിവൊന്നും ഇയാളുടെ കയ്യില്‍ ഇല്ലായിരുന്നു. നാട്ടുകാര്‍ ഏതാണ്ട് ഇയാളെ മറന്നുതുടങ്ങി. ഇപ്പോഴിതാ പുതിയ അവകാശവാദവുമായി ഇദ്ദേഹം രംഗത്ത് വന്നിരിക്കുന്നു. ലണ്ടനില്‍ നിന്നും ഐവിഎഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്ന് ഇയാള്‍ പറയുന്നു.

ഐശ്വര്യ റായിയ്ക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ 1988 ലാണ് താന്‍ ജനിക്കുന്നത്. എനിക്ക് രണ്ട് വയസ് ആവുന്നത് വരെ ഐശ്വര്യ റായിയുടെ അച്ഛന്‍ കൃഷ്ണരാജും അമ്മ ബൃന്ദ റായിയുമാണ് എന്നെ നോക്കിയത്. ശേഷം എന്‍റെ അച്ഛന്‍ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. അതേ സമയം എന്‍റെ ജനനവിവരങ്ങള്‍ ബന്ധുക്കള്‍ നശിപ്പിച്ചതായും അത് തെളിയിക്കാന്‍ എന്‍റെ കൈയ്യില്‍ രേഖകളൊന്നുമില്ലെന്നും സംഗീത് കുമാര്‍ പറയുന്നു.

എന്റെ അമ്മ ഐശ്വര്യയ്‌ക്കൊപ്പം മുംബൈയില്‍ തമാസിക്കാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറയുന്നു. നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഐശ്വര്യയ്‌ക്കെതിരെ വന്നിരുന്നെങ്കിലും നടിയോ കുടുംബമോ ഇക്കാര്യത്തില്‍ വ്യക്ത കൊടുത്തിട്ടില്ല. നിലവില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വം എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടി.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്