'ഹോട്ട് രംഗം ചിത്രീകരിക്കാന്‍ വയറില്‍ മുട്ട പൊരിക്കണമെന്നായിരുന്നു ഒരു നിര്‍മാതാവിന്‍റെ ആവശ്യം'; തുറന്നുപറഞ്ഞ് മല്ലിക ഷെരാവത്ത്

Published : Jul 02, 2019, 01:23 PM ISTUpdated : Jul 02, 2019, 01:25 PM IST
'ഹോട്ട് രംഗം ചിത്രീകരിക്കാന്‍ വയറില്‍ മുട്ട പൊരിക്കണമെന്നായിരുന്നു ഒരു നിര്‍മാതാവിന്‍റെ ആവശ്യം'; തുറന്നുപറഞ്ഞ് മല്ലിക ഷെരാവത്ത്

Synopsis

ബോളിവുഡില്‍ നിലപാടുകളുടെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി മല്ലിക ഷെരാവത്ത്. ആദ്യകാലത്ത് ചില ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക തുറന്നുപറഞ്ഞു.

നടന്‍മാര്‍ പലരും തന്നെ അവരുടെ ചിത്രങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ട്. പകരം അവരുടെ കാമുകിമാരെ ചിത്രങ്ങളില്‍ നായികമാരാക്കുകയും ചെയ്തു.  ഇത്തരത്തില്‍ വര്‍ഷം നാല്‍പതോളം സിനിമകള്‍ എനിക്ക് നഷ്ടമാകാറുണ്ട്. എന്നാല്‍ ഇന്ന് അവര്‍ എന്തൊരു വിഡ്ഡികളാണെന്നാണ് എനിക്ക് തോന്നുന്നത്.

സ്വന്തമായി ചില അഭിപ്രായങ്ങളുള്ളതാണ് തന്‍റെ അവസരങ്ങളില്‍ പലതും നഷ്ടമാക്കിയത്. കരിയറിന്റെ തുടക്കത്തില്‍ പല സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും ചില വിചിത്രമായ ആവശ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.

 'ഒരിക്കല്‍ ബോളിവുഡിലെ ഒരു പ്രശസ്ത നിര്‍മ്മാതാവ് പങ്കുവച്ച ആശയം, ഹോട്ട് രംഗം ചിത്രീകരിക്കാന്‍ വേണ്ടി എന്റെ വയറില്‍ മുട്ട പൊരിച്ചെടുക്കുന്നത് ചിത്രീകരിക്കണമെന്നായിരുന്നു'. എന്നാല്‍ അങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പറ‍ഞ്ഞതായും മല്ലിക വെളിപ്പെടുത്തി.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി