'ഒരു ചെറിയ പ്രണയകഥ', ആ കഥ തുറന്നുപറഞ്ഞ് ലിന്‍റു റോണി

Published : Apr 11, 2024, 03:52 PM IST
 'ഒരു ചെറിയ പ്രണയകഥ', ആ കഥ തുറന്നുപറഞ്ഞ് ലിന്‍റു റോണി

Synopsis

'ഒരമ്മയാവാന്‍ എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഒരുപാട് പേര്‍ പരിഹസിച്ചിട്ടുണ്ട്. എന്റെ മുന്നില്‍ വെച്ചും അല്ലാതെയും. ഞാനതൊരു വ്‌ളോഗിലൂടെയോ സ്‌റ്റോറിയിലൂടെയോ അതൊരു വിഷമമായി കാണിച്ചിട്ടില്ല'

കൊച്ചി: പ്രശസ്ത സിനിമ - സീരിയല്‍ താരമാണ് ലിന്റു റോണി. എന്ന് സ്വന്തം കൂട്ടുകാരി, കായംകുളം കൊച്ചുണ്ണിയുടെ കൊച്ചുമകന്‍, ഭാര്യ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. വാടാമല്ലി, ഏഴാം സൂര്യന്‍, ചങ്ക്‌സ്, ആദം ജോണ്‍ എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 

അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് ഭർത്താവിനൊപ്പം വിദേശത്താണ് താരം കുറെനാളുകളായി. അടുത്തിടെയാണ് നടിയ്ക്ക് മകൻ ജനിച്ചത്. അഭിനയത്തിൽ സജീവമല്ലെങ്കിലും ലിൻറുവിൻറെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ആരാധകർ അറിയാറുണ്ട്. 

ഇപ്പോഴിതാ, തൻറെയും ഭർത്താവിൻറെയും പ്രണയകഥ പറയുകയാണ് താരം. ഒരു ചെറിയ പ്രണയകഥയെന്ന ക്യാപ്ഷനോടെ ഏറ്റവും കുറഞ്ഞ സമയത്തിൽ ഒരു റീൽ രൂപത്തിലാണ് ഭർത്താവിനെ കണ്ടുമുട്ടിയതിൻറെ ചിത്രങ്ങൾ നടി പങ്കുവെക്കുന്നത്. ആദ്യ രണ്ട് തവണ കണ്ട് മുട്ടിയതും മൂന്നാമത്തെ തവണ ലണ്ടൻ ബ്രിഡ്ജിൽ വെച്ച് പ്രൊപ്പോസ് ചെയ്തതിൻറെ ചിത്രവും വീഡിയോയിൽ ഉണ്ട്. പിന്നീടുള്ള ചിത്രങ്ങൾ വിവാഹ ശേഷമുള്ളതാണ്. ഇപ്പോൾ എന്ന് പറഞ്ഞ് കുഞ്ഞ് ജനിച്ച ശേഷമുള്ള ചിത്രങ്ങളും താരം ചേർത്തിട്ടുണ്ട്. 

ലിൻറുവിൻറെ പ്രണയകഥ ഇങ്ങനെ പോരാ വിശദമായി തന്നെ കേൾക്കണമെന്ന ആവശ്യം ആരാധകർ ഉന്നയിക്കുന്നുണ്ട്.വൈകാതെ യുട്യൂബ് ചാനലിൽ അത് കാണാമെന്ന കാത്തിരിപ്പിലാണ് ലിൻറു ആരാധകർ. 
എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടിയ്ക്ക് കുഞ്ഞ് പിറന്നത്. അതേകുറിച്ച് താരം പറഞ്ഞിട്ടുണ്ട്. 

'ഒരമ്മയാവാന്‍ എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഒരുപാട് പേര്‍ പരിഹസിച്ചിട്ടുണ്ട്. എന്റെ മുന്നില്‍ വെച്ചും അല്ലാതെയും. ഞാനതൊരു വ്‌ളോഗിലൂടെയോ സ്‌റ്റോറിയിലൂടെയോ അതൊരു വിഷമമായി കാണിച്ചിട്ടില്ല. ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്താണെന്ന് ദൈവത്തിന് അറിയാം. അതനുസരിച്ചാണ് ദൈവം ഓരോ കാര്യങ്ങള്‍ ചെയ്തത്. 8 വര്‍ഷമായിട്ടും കുഞ്ഞില്ലെന്ന് പറയുമ്പോള്‍ പലരും പലതും സംസാരിക്കുന്നുണ്ടാവും. കുഞ്ഞുണ്ടാവുകയാണെങ്കില്‍ മോനൂസിനെപ്പോലെ പ്രീമെച്വര്‍ ബേബിയായിരിക്കുമെന്ന് പറഞ്ഞവരുമുണ്ട്' എന്നാണ് നടി പറഞ്ഞത്.

ജോണ്‍ സ്നോ സീരിസ് വരുമോ?: ഒടുവില്‍ ഉത്തരം എത്തി, പക്ഷെ നല്ല വാര്‍ത്തയല്ല.!

ഈ ഈദ് അല്ല, അടുത്ത ഈദ് ഞാന്‍ ബുക്ക് ചെയ്തുവെന്ന് സല്‍മാന്‍ ഖാന്‍; മുരുകദോസ് ചിത്രം പ്രഖ്യാപിച്ചു.!

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക