ഈ ഈദ് അല്ല, അടുത്ത ഈദ് ഞാന്‍ ബുക്ക് ചെയ്തുവെന്ന് സല്‍മാന്‍ ഖാന്‍; മുരുകദോസ് ചിത്രം പ്രഖ്യാപിച്ചു.!
'കിക്ക്', 'ജുദ്‌വാ', 'മുജ്‌സെ ഷാദി കരോഗി' തുടങ്ങിയ ചിത്രങ്ങളിലെ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം സൽമാൻ ഖാനും സാജിദ് നദിയാദ്‌വാലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സിക്കന്ദർ'.
മുംബൈ: സൽമാൻ ഖാനും സംവിധായകൻ എ ആർ മുരുഗദോസും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്'സിക്കന്ദർ' എന്ന് പേരിട്ടു. സാജിദ് നാദിയദ്വാല നിര്‍മ്മിക്കുന്ന ചിത്രം 2025 ഈദിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് വിവരം. ഏപ്രിൽ 11 ന് സൽമാൻ ഖാൻ ഇൻസ്റ്റാഗ്രാമിൽ സല്‍മാന്‍ തന്നെയാണ് ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചത്.
എല്ലാവര്‍ക്കും ഈദ് ആശംസിച്ച് ഈ ഈദിന് തീയറ്ററില്‍ വന്ന ചിത്രങ്ങള്‍ കാണണമെന്നും. അടുത്ത ഈദിന് തന്‍റെ 'സിക്കന്ദർ' എത്തുമെന്നുമാണ് സല്‍മാന്‍ പോസ്റ്റില്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് 12നാണ് ഏആര്‍ മുരുഗദോസുമായി ചേര്‍ന്ന് പുതിയ ചിത്രം സല്‍മാന്‍ പ്രഖ്യാപിച്ചത്.
'കിക്ക്', 'ജുദ്‌വാ', 'മുജ്‌സെ ഷാദി കരോഗി' തുടങ്ങിയ ചിത്രങ്ങളിലെ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം സൽമാൻ ഖാനും സാജിദ് നദിയാദ്‌വാലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സിക്കന്ദർ'. ബോക്‌സ് ഓഫീസിൽ 100 കോടി കടന്ന 'ഗജിനി'യിലൂടെ എആർ മുരുഗദോസ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചു. അക്ഷയ് കുമാറിൻ്റെ 'ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി' എന്ന ചിത്രവും അദ്ദേഹം ഹിന്ദിയില്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ തമിഴില്‍ ശിവകാര്‍ത്തികേയനെ നായകനാക്കി ഒരു ചിത്രം ഒരുക്കുകയാണ് എ ആർ മുരുഗദോസ്. ഈ ചിത്രത്തിന് ശേഷം ആയിരിക്കും സല്‍മാന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗിലേക്ക് കടക്കുക എന്നാണ് വിവരം. ഒരു ആക്ഷന്‍ ചിത്രം ആയിരിക്കും ഇതെന്നാണ് വിവരം. ഇതിലെ കാസ്റ്റിംഗ് ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.
കഴിഞ്ഞ വർഷം കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർക്കൊപ്പമുള്ള ടൈഗർ 3യിലാണ് സൽമാൻ ഖാൻ അവസാനമായി അഭിനയിച്ചത്. മനീഷ് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്തത്. ഷാരൂഖ് ഖാൻ്റെ പത്താനിലും താരം അതിഥി വേഷത്തിൽ എത്തിയിരുന്നു.
അപ്രതീക്ഷിതം, വിജയ് ചിത്രം ദ ഗോട്ട് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു;തീയതി കേട്ട് ഞെട്ടി ആരാധകര്‍
'ആ സൂപ്പര്‍താരവുമായുള്ള രംഗങ്ങള്‍ എല്ലാം വേസ്റ്റായി': ആ ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ജഗപതി ബാബു