9.75 കോടി രൂപയ്ക്ക് മുംബൈയില്‍ വസതി വാങ്ങി ആമിര്‍ ഖാന്‍

Published : Jun 28, 2024, 10:42 AM IST
9.75 കോടി രൂപയ്ക്ക് മുംബൈയില്‍ വസതി വാങ്ങി ആമിര്‍ ഖാന്‍

Synopsis

 1,027 ചതുരശ്ര അടി വലിപ്പമുണ്ട് ഈ അപ്പാര്‍ട്ട്മെന്‍റിന് എന്നാണ് വിവരം. ജൂൺ 25 നാണ് ഈ കച്ചവടം നടന്നത്. 

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ പാലി ഹിൽസിലെ ഏകദേശം 10 കോടി രൂപയ്ക്ക് പുതിയ അപ്പാർട്ട്മെന്‍റ് വാങ്ങി. റിയൽ എസ്റ്റേറ്റ് കൺസൾട്ടന്‍റായ സ്ക്വയര്‍ യാര്‍ഡ്സ്.കോം പുറത്തുവിട്ട വസ്തു രജിസ്ട്രേഷൻ രേഖകൾ അനുസരിച്ച് മുംബൈയിലെ ബാന്ദ്രയിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി 9.75 കോടി രൂപയ്ക്കാണ് ആമിര്‍  സ്വന്തമാക്കിയത് എന്നാണ് പറയുന്നത്. 

കാര്‍പ്പറ്റ് ഏരിയ അടക്കം ഏകദേശം 1,027 ചതുരശ്ര അടി വലിപ്പമുണ്ട് ഈ അപ്പാര്‍ട്ട്മെന്‍റിന് എന്നാണ് വിവരം. ജൂൺ 25 നാണ് ഈ കച്ചവടം നടന്നത്. ഈ വസ്തുവിന്‍റെ റജിസ്ട്രേഷനായി 58.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്ട്രേഷൻ ഫീസും നല്‍കേണ്ടി വന്നിരുന്നു. 

പാലി ഹിൽസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആഡംബര പാര്‍പ്പിട സമുച്ചയമായ ബെല്ല വിസ്റ്റയിലാണ് ആമിര്‍ വാങ്ങിയ പുതിയ അപ്പാര്‍ട്ട്മെന്‍റ് സ്ഥിതി ചെയ്യുന്നത്. ശാന്തമായ ചുറ്റുപാടും പച്ചപ്പ് നിറഞ്ഞ  പാലി ഹിൽസ് മുംബൈ നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനാല്‍ തന്നെ മുംബൈയിലെ പ്രമുഖരും ബോളിവുഡ് താരങ്ങളും ഇവിടെയാണ് വസതികള്‍ വാങ്ങിയിരിക്കുന്നത്. 

ഇപ്പോള്‍ വാങ്ങിയ ബെല്ല വിസ്റ്റ അപ്പാർട്ട്‌മെന്‍റിന് പുറമേ. പാലി ഹില്‍സിലെ മറീന അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിലും ആമിറിന് അപ്പാര്‍ട്ട്മെന്‍റ് ഉണ്ട്. ആമിറിന്‍റെരണ്ട് മുൻഭാര്യമാരായ റീന ദത്തയും കിരൺ റാവുവും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. 

ബെല്ല വിസ്തയ്ക്കും മറീന അപ്പാർട്ടുമെന്‍റുകള്‍ക്ക് പുറമേ, ബാന്ദ്രയിൽ 5,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് നിലകളുള്ള സീഫേസ് ബംഗ്ലാവും ആമിർ ഖാനുണ്ട്. റിയൽ എസ്റ്റേറ്റിലെ കാര്യമായ നിക്ഷേപങ്ങൾക്ക് ആമിര്‍ നടത്തിയിട്ടുണ്ട്. 2013-ൽ പാഞ്ച്ഗനിയിൽ 2 ഏക്കറിലധികം വിസ്തൃതിയുള്ള ഒരു ഫാം ഹൗസും സ്വന്തമാക്കിയിരുന്നു താരം. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഷഹാബാദിലെ ഒരു ഫാം ഹൗസിന്‍റെ ഉടമസ്ഥാവകാശവും അദ്ദേഹത്തിനുണ്ട്. 

അവതാര പിറവി പോലെ ബോക്സോഫീസ് കുലുക്കി കൽക്കി 2898 എഡി ഒന്നാം ദിനം; റെക്കോഡ് കളക്ഷന്‍

അംഗരക്ഷകര്‍ തള്ളിയിട്ട ആരാധകനെ ചേര്‍ത്ത് പിടിച്ച് നാഗാര്‍ജുന; വിവാദം അവസാനിപ്പിച്ചു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത