കുറ്റം പറയില്ല, അത് നീതികേട്, മറികടക്കാൻ പറ്റിയത് സ്നേഹം ഉള്ളത് കൊണ്ട്: ഗോപി സുന്ദറിനെ കുറിച്ച് അഭയ

Published : Feb 01, 2024, 02:52 PM ISTUpdated : Feb 01, 2024, 02:59 PM IST
കുറ്റം പറയില്ല, അത് നീതികേട്, മറികടക്കാൻ പറ്റിയത് സ്നേഹം ഉള്ളത് കൊണ്ട്: ഗോപി സുന്ദറിനെ കുറിച്ച് അഭയ

Synopsis

മാറണം എന്ന് കരുതി വെറുതെ വീട്ടിൽ ഇരുന്നിട്ട് കാര്യമില്ല. ലൈഫ് ചേയ്ഞ്ച് ഉണ്ടാകണമെന്നും അഭയ. 

വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാള സം​ഗീതാസ്വാദകർക്ക് ഇടയിൽ പ്രിയങ്കരിയായി മാറിയ ആളാണ് അഭയ ഹിരണ്മയി. ചുരുങ്ങിയ കാലം കൊണ്ട് സം​ഗീത ലോകത്ത് തന്റേതായൊരിടം സ്വന്തമാക്കിയ അഭയ, പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും പാത്രമായിട്ടുണ്ട്. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ലിവിം​ഗ് റിലേഷനും വേർപിരിയലുമൊക്കെ ആയിരുന്നു ഇതിന് കാരണം. വേർപിയലിന് ശേഷം പല അഭ്യൂഹങ്ങളും വിമർശനങ്ങളും ​ഗോപിയ്ക്ക് എതിരെ വന്നെങ്കിലും കുറ്റപ്പെടുത്താൻ അഭയ തയ്യാറായിട്ടില്ല. പ്രണയിച്ച ആളോട് കലഹിക്കാൻ താൽപര്യം ഇല്ലെന്നാണ് അഭയ പറയാറുള്ളത്. ഇപ്പോഴിതാ എന്തുകൊണ്ട് അങ്ങനെ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ​ഗായിക. 

"ഞാൻ വളരണമെന്ന് എനിക്ക് ഭയങ്കരമായിട്ടുള്ള ആ​ഗ്രഹം ഉണ്ട്. എനിക്ക് എന്നെ വളർത്ത് കൊണ്ട് വരണം. എനിക്ക് എന്റേതായ രീതിയ്ക്ക് കാര്യങ്ങൾ ചെയ്യണം. അങ്ങനെ വളരണമെങ്കിൽ ആരെയും കുറ്റം പറഞ്ഞ് വളരാൻ പറ്റില്ല. എന്റെ ഇത്രയും കാലത്തെ റിലേഷൻഷിപ്പിനെ കുറിച്ച് ഞാൻ മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട് ഞാൻ കാണിക്കുന്ന നീതികേടായി. അത് ശരിയായിട്ടുള്ള കാര്യമല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ലിവിം​ഗ് ടു​ഗെദർ ബന്ധത്തിൽ ഒന്നുകിൽ മരണം വരെ ഒന്നിച്ച് പോകാം. അല്ലെങ്കിൽ എപ്പോഴെങ്കിലും ബ്രേക്കപ്പ് ആവാം. അത് എല്ലാ ബന്ധത്തിലും ഉണ്ട്. ഇതെപ്പോഴെങ്കിലും ബ്രേക്കപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാന്യമായി ബഹുമാനം കൊടുത്ത് കൊണ്ട് മാറിനിൽക്കണം എന്നുണ്ടായിരുന്നു. സ്നേഹമുള്ളത് കൊണ്ടാണ് എനിക്ക് മറികടക്കാൻ പറ്റിയത്. സ്നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെയാെരാളെ കുറിച്ച് കുറ്റം പറയേണ്ട കാര്യമില്ല. 

നിത്യയോടുള്ളത് ആത്മാര്‍ത്ഥ പ്രണയം, ഇമേജ് വളരെ മോശമായി, വിവാഹം നടക്കാന്‍ ബുദ്ധിമുട്ട്: സന്തോഷ് വർക്കി

മാറണം എന്ന് കരുതി വെറുതെ വീട്ടിൽ ഇരുന്നിട്ട് കാര്യമില്ല. ലൈഫ് ചേയ്ഞ്ച് ഉണ്ടാകണം. അതൊരു വലിയ വേദന തന്നെയാണ്. പെട്ടന്ന് അത്രയും കാലത്തെ ബന്ധം അവസാനിപ്പിക്കുക എന്ന് പറഞ്ഞ് പുറത്ത് കടക്കുന്നത് പറയുന്നത് പോലെ എളുപ്പമല്ല. പാട്ടിലൂടെയാണ് ഞാന്‍ അതിനെ മറികടന്നത്. വർക്കൗട്ട് തുടങ്ങി. അത്രയും കാലം ഫാമിലി ആയിരുന്നെങ്കിൽ പിന്നീട് സം​ഗീതത്തിൽ ആയി", എന്നാണ് അഭയ ഹിരണ്മയി പറഞ്ഞത്. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത