'കൊവിഡ് പോസിറ്റീവായതിന് അജയ് എന്നെ വഴക്ക് പറഞ്ഞു, പിന്നീടാണ് കാര്യം മനസിലായത്'; അഭിഷേക് ബച്ചന്‍ പറയുന്നു

Web Desk   | Asianet News
Published : Jan 09, 2021, 12:36 PM ISTUpdated : Jan 09, 2021, 12:43 PM IST
'കൊവിഡ് പോസിറ്റീവായതിന് അജയ് എന്നെ വഴക്ക് പറഞ്ഞു, പിന്നീടാണ് കാര്യം മനസിലായത്'; അഭിഷേക് ബച്ചന്‍ പറയുന്നു

Synopsis

ലോക്ക്ഡൗണില്‍ എന്തു ചെയ്യുകയായിരുന്നു എന്ന കപില്‍ ശര്‍മയുടെ ചോദ്യത്തിന് രസകരമായാണ് അഭിഷേക് പ്രതികരിച്ചത്. ഞങ്ങള്‍ കൊറോണ ചെയ്യുകയായിരുന്നു എന്നായിരുന്നു മറുപടി.   

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അജയ് ദേവ്ഗണ്‍ തന്നെ വിളിച്ച് വഴക്ക് പറഞ്ഞെന്ന് നടന്‍ അഭിഷേക് ബച്ചന്‍. പോസിറ്റീവായെന്ന് അറിഞ്ഞ ഉടനെ അജയ് യുടെ ഫോണ്‍ കോള്‍ വന്നെന്നും ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നാണ് ദേഷ്യത്തോടെ  ചോദിച്ചതെന്നുമാണ് അഭിഷേക് പറയുന്നത്. കപില്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

'അജയ് ആണ് എന്നെ ആദ്യം വിളിച്ചത്. എന്നോട് പറഞ്ഞു; എന്താണ് ഇത്? എന്താണ് സംഭവിക്കുന്നത്? നിനക്ക് എങ്ങനെയാണ് ഇത് സംഭവിച്ചത്?' എന്നാണ് അജയ് ചോദിച്ചതെന്ന് അഭിഷേക് പറയുന്നു. എന്നാൽ അതിന് ശേഷമാണ് തനിക്ക് കാര്യം മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് അഞ്ചോ ആറോ ദിവസം മുന്‍പ് അജയ് എന്നെ കാണാനായി വന്നിരുന്നു', എന്നും അഭിഷേക് പറയുന്നു.

അഭിഷേകും അജയ് ദേവ്ഗണും ഒന്നിക്കുന്ന ദി ബിഗ് ബുള്ളിന്റെ പ്രമോഷന്റെ ഭാഗമായാണ് അഭിഷേക് ഷോയില്‍ എത്തിയത്. അന്തരിച്ച സ്റ്റോക്ക് ബ്രോക്കര്‍ ഹര്‍ഷദ് മെഹ്തയുടെ കഥാപാത്രമായാണ് അഭിഷേക് എത്തുന്നത്. ലോക്ക്ഡൗണില്‍ എന്തു ചെയ്യുകയായിരുന്നു എന്ന കപില്‍ ശര്‍മയുടെ ചോദ്യത്തിന് രസകരമായാണ് അഭിഷേക് പ്രതികരിച്ചത്. ഞങ്ങള്‍ കൊറോണ ചെയ്യുകയായിരുന്നു എന്നായിരുന്നു മറുപടി. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍