കണ്ടിട്ടും കാണാത്തതുപോലെ നടക്കുന്ന ആളുകളും ഒരുപാടുണ്ട് : കുറിപ്പുമായി സാന്ത്വനത്തിലെ കണ്ണന്‍

By Web TeamFirst Published Feb 5, 2021, 2:19 PM IST
Highlights

സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണെങ്കിലും അച്ചു സുഗന്ദ് അവതരിപ്പിക്കുന്നത് കണ്ണന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. 

വാനമ്പാടി എന്ന പരമ്പരയ്ക്കുശേഷം ചിപ്പി രഞ്ജിത്ത് നിര്‍മ്മാണം നിര്‍വഹിക്കുന്ന പരമ്പരയാണ് സാന്ത്വനം. പ്രധാന കഥാപാത്രമായി ചിപ്പി എത്തുന്നതും പരമ്പരയെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നു. സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ മലയാളിയുടെ മനസ്സില്‍ ഇടം പിടിക്കാന്‍ പരമ്പരയ്ക്കു കഴിഞ്ഞിട്ടുണ്ട്. ചിപ്പി പ്രധാന കഥാപാത്രമായെത്തി എന്നതാണ് പരമ്പരയെ തുടക്കത്തില്‍ സഹായിച്ചിരുന്നതെങ്കില്‍, കഥ കൊണ്ടും, കഥാപാത്രങ്ങളുടെ തന്മയത്വംകൊണ്ടുമാണ് പരമ്പര ജനപ്രിയ പരമ്പരയായി മാറിയിരിക്കുന്നത്.

സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണെങ്കിലും അച്ചു സുഗന്ദ് അവതരിപ്പിക്കുന്നത് കണ്ണന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. കണ്ണന്റെ കൊച്ചുകൊച്ചു വികൃതികളും, ഏട്ടന്മാരോടുള്ള സ്‌നേഹവുമെല്ലാം പരമ്പരയെ വേറിട്ട തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. മെലിഞ്ഞ ശരീരം ജിമ്മിലൊക്കെ പോയി ഒന്ന് ശരിയാക്കണമെന്ന് കരുതിയപ്പോഴാണ്, പരമ്പരയിലേക്ക് സെലക്ട് ചെയ്തതുതന്നെ ഈയൊരു ശരീരം കണ്ടാണെന്ന് ചിപ്പി പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അച്ചു പറഞ്ഞിരുന്നു. കൂടാതെ വാനമ്പാടി പരമ്പരയുടെ അണിയറയിലും അച്ചു ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം അച്ചു സുഗന്ദ് പങ്കുവച്ച കുറിപ്പാണിപ്പോള്‍ കണ്ണന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാടകവീട്ടിന്റെ മുകളിലെ നിലയിലെ ചേച്ചി കണ്ണന്റെ കൂടെ സെല്‍ഫിയെടുക്കാന്‍ വന്ന സന്തോഷമാണ് അച്ചു പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ കാണാത്തതുപോലെ മുഖം തിരിച്ച് നടന്നവരുമുണ്ടെന്നും അച്ചു  പറയുന്നുണ്ട്.

കുറിപ്പ് വായിക്കാം.

ഞങ്ങള്‍ വാടകയ്ക്ക് മാറിയ വീടിന്റെ തൊട്ടുമുകളിലുള്ള വീട്ടിലുള്ള അമ്മയാണ്. എന്നെ കാണാന്‍ വേണ്ടി മാത്രം പാവം സാരിയൊക്കെ ചുറ്റി വന്നു... അതും സെല്‍ഫി എടുക്കാന്‍... സാന്ത്വനത്തിലെ കണ്ണനെ നേരില്‍ കണ്ടതിലുള്ള സന്തോഷം ആ മുഖത്തും വാക്കിലും നിറഞ്ഞു നിന്നു.. സാന്ത്വനം കണ്ടിട്ട് ഒരുപാട് പേരുടെ അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ട്... ഇത്തവണ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ എന്നെ കണ്ടിട്ടും കാണാത്ത പോലെ നടന്ന ഒരുപാട് പേരുടെ മുഖവും മനസ്സിലുണ്ട്..പക്ഷേ ഈ അമ്മ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.ആ നിഷ്‌കളങ്കമായ ചിരിയും, വാക്കുകളും, സ്‌നേഹവും ഒരിക്കലും മറക്കില്ല..

click me!