'ചില ഓർമ്മകൾ അങ്ങനെയാണ്, മനസ്സിലങ്ങനെ മായാതെ നിൽക്കും'; അമൽ രാജ്ദേവ്

Published : Oct 16, 2024, 10:41 PM IST
'ചില ഓർമ്മകൾ അങ്ങനെയാണ്, മനസ്സിലങ്ങനെ മായാതെ നിൽക്കും'; അമൽ രാജ്ദേവ്

Synopsis

സീരിയലുകളിലൂടെ ശ്രദ്ധനേടിയ നടനാണ് അമല്‍രാജ്. 

ഹാസ്യ പരമ്പരയായ ചക്കപ്പഴം അടുത്തിടെയായിരുന്നു അവസാനിച്ചത്. ആദ്യ സീസണ്‍ വന്‍വിജയമായി മാറിയതിന് പിന്നാലെയാണ് രണ്ടാമത്തെ സീസണെത്തിയത്. അടുത്തിടെയായിരുന്നു അത് തീര്‍ന്നത്. ഇനി ഈ പരമ്പര തിരിച്ചുവരുമോയെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചിരുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമല്‍രാജ് ദേവ്. പുതിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കുഞ്ഞുണ്ണിയെന്ന ക്യാരക്ടര്‍ അവതരിപ്പിച്ചത് അമല്‍രാജ് ദേവായിരുന്നു.

പഴുത്ത ചക്കയുടെ ചിത്രമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ഇതോടെയായിരുന്നു പരമ്പരയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇനി ചക്കപ്പഴം ഉണ്ടാവില്ലേ, പുതിയ സീസണ്‍ വരുന്നുണ്ടോ, സന്തോഷവാര്‍ത്ത പ്രതീക്ഷിക്കാമോ തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു പോസ്റ്റിന് താഴെ. ഒന്നും രണ്ടും സീസണ്‍ അവസാനിച്ചല്ലോ എന്നായിരുന്നു അമല്‍രാജ് മറുപടി നല്‍കിയത്.

'ഇപ്പോൾ ഈ ചിത്രം ഇവിടെ പോസ്റ്റിയതിന് പിന്നിൽ പ്രത്യേക ഉദ്ദേശങ്ങളൊന്നുമില്ല. ഉടൻ തുടങ്ങുന്നു, തിരിച്ചു വരുന്നു. ഇത്യാദി ചിന്തകളൊന്നും ആർക്കും വേണ്ടേ വേണ്ട. അത് നിർത്തിയത് തന്നെ.അല്ലെങ്കിലും സ്വരം നന്നാവുമ്പോൾ പാട്ട് നിറുത്തണം എന്നാണല്ലോ. അങ്ങനെ അതങ്ങ് നിറുത്തി. അയ്യോ അത് ഞങ്ങളായിട്ട് നിറുത്തിയതല്ല. നമ്മളൊക്കെ വെറും തൊഴിലാളികളല്ലേ. അഭിനയ തൊഴിലാളികൾ. ആ കുടുംബവും ആ കാലവും. ഒപ്പം കൂടിയവരും, വന്നവരും, പോയവരും, കണ്ടവരും, കാണിച്ചവരും ഒക്കെയും തേനൂറും ഓർമ്മകളാണ്. ചില ഓർമ്മകൾ അങ്ങനെയാണ്. മനസ്സിലങ്ങനെ മായാതെ നിൽക്കും. അതിനി ഒരിക്കലും മറക്കാത്ത ഓർമ്മകളായി തന്നെ നിൽക്കട്ടെ', എന്നായിരുന്നു കുറിപ്പ്.

ശ്രീനാഥ് ഭാസി ആലപിച്ച 'നൂലില്ലാ കറക്കം'; 'മുറ'യിലെ ഗാനം ട്രെൻഡിങ്ങിൽ

'ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിയിൽ നിന്നും പുതിയ രൂപത്തിലും ഭാവത്തിലും പുതിയ ഒരു കഥാപാത്രമായി വീണ്ടും വരുന്നു. ഇതുവരെയുള്ള നിങ്ങടെ സ്നേഹവും കരുതലും സപ്പോർട്ടും ഇനിയും തരണം' എന്നുമായിരുന്നു മുൻപ് അമൽരാജ് കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത