തെരുവിലൂടെ നഗ്നയായി നടന്ന യുവനടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

Published : Mar 21, 2023, 07:01 PM ISTUpdated : Mar 21, 2023, 07:02 PM IST
തെരുവിലൂടെ നഗ്നയായി നടന്ന യുവനടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

Synopsis

തെരുവിലൂടെ നഗ്നയായി വന്ന നടി ഒരു കാറില്‍ കയറിയ ശേഷം തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് അറിയിക്കുകയും പിന്നാലെ പൊലീസിനെ വിളിച്ച് സ്റ്റേഷനിലേക്ക് പോവുകയുമായിരുന്നു.

ലോസാഞ്ചലസ്: തെരുവിലൂടെ നഗ്നയായി നടന്നതിന് പിന്നാലെ അമേരിക്കയിലെ പ്രശസ്ത യുവനടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അമാന്‍ഡ ബൈന്‍സിനെയാണ് മാനസിക വെല്ലുവിളികളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തെരുവിലൂടെ നഗ്നയായി വന്ന നടി ഒരു കാറില്‍ കയറിയ ശേഷം തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് അറിയിക്കുകയും പിന്നാലെ പൊലീസിനെ വിളിച്ച് സ്റ്റേഷനിലേക്ക് പോവുകയുമായിരുന്നു. കൃത്യം ഒരു വര്‍ഷം മുന്‍പാണ് നടിയുടെ സംരക്ഷണ കരാര്‍ അവസാനിച്ചത്.

പൊലീസ് സ്റ്റേഷനിലെത്തിയ 36കാരിയായ നടിയെ വിദഗ്ധര്‍ പരിശോധിക്കുകയും ചികിത്സ ആവശ്യമാണെന്ന് വിശദമാക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഗതിയില്‍ 72 മണിക്കൂര്‍ നേരത്തേക്കാണ് പൊലീസ് നിര്‍ദ്ദേശിക്കുന്ന ഇത്തരം നിയന്ത്രണം. എന്നാല്‍ ഇതിന് പിന്നാലെ നടത്തുന്ന പരിശോധന അനുസരിച്ചാവും തുടര്‍ന്നുള്ള ആശുപത്രി വാസമെന്നാണ് സൂചന. ബൈപോളാര്‍ മാനസിക നിലയുള്ള താരത്തിന് കുറച്ച് കാലം മാനസികാരോഗ്യ കേന്ദ്രത്തില്‍ തുടരേണ്ടി വരുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1990 മുതല്‍ 2000 വരെയുള്ള കാലത്ത് ടെലിവിഷനിലും സിനിമയിലും സജീവമായ നടിയായിരുന്നു അമാന്‍ഡ. ഈസി എ, ഷീ ഈസ് ദി മാന്‍, വാട്ട് എ ഗേള്‍ വാണ്ട്സ് എന്നീ സിനിമകള്‍ അമാന്‍ഡയുടെ അഭിനയ മികവിന് സാക്ഷ്യം വഹിച്ചവയാണ്. അമാന്‍ഡ ഇതിനും മുന്‍പും മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിട്ടിരുന്നു. 2013മുതല്‍ സംരക്ഷണയിലായിരുന്നു അമാന്‍ഡയുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷമാണ് അമാന്‍ഡയുടെ സംരക്ഷണം ഒഴിവാക്കി നല്‍കിയത്. ഏറെക്കാലത്തെ കോടതി പോരാട്ടത്തിന് ശേഷമായിരുന്നു ഇത്. വലിയ രീതിയില്‍ ആരാധകരുള്ള അഭിനേത്രി കൂടിയാണ് അമാന്‍ഡ. സംരക്ഷണം അവസാനിച്ചതിന് ശേഷമുള്ള ആദ്യ പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങുന്നതിന് മുന്‍പാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത