ആദ്യമായി 'നില'യെ കണ്ടു, പേളി ബ്ലോക്ക് ചെയ്ത കഥ പറഞ്ഞ് ജിപി

Published : Sep 29, 2021, 06:25 PM IST
ആദ്യമായി 'നില'യെ കണ്ടു, പേളി ബ്ലോക്ക് ചെയ്ത കഥ പറഞ്ഞ് ജിപി

Synopsis

ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് പേളിയും ജിപിയും

ബിഗ് ബോസ് (bigg boss) താരങ്ങളായ (Pearle Maaney) പേളിയുടെയും ശ്രീനിഷിന്‍റെയും മകൾ നിലയുടെ വിശേഷങ്ങളെല്ലാം അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. നില ജനിക്കുന്നതിനു മുമ്പുതന്നെ ഗർഭകാല വിശേഷങ്ങളടക്കം പേളി പങ്കുവെക്കാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നില പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

പേളിയുടെ നിലയെ കുറിച്ച് നിരന്തരം ചോദ്യങ്ങൾ കേൾക്കുന്ന മറ്റൊരു താരമുണ്ട്. എല്ലാവരും ജിപിയെന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയാണത്. ഇപ്പോഴിതാ നിലയെ ആദ്യമായി കണ്ടതിന്‍റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ജിപി. ഹൈദരാബാദിൽ സൈമ അവാർഡ്സിനെത്തിയപ്പോഴായിരുന്നു നിലയെ കണ്ടത്. കുഞ്ഞു നിലയ്ക്കൊപ്പമുള്ള വീഡിയോയും താരം പങ്കുവയ്ക്കുന്നു. ഒരു മില്യണിലധകം ആളുകൾ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു.

ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് പേളിയും ജിപിയും. പ്രഗ്നൻസി സമയത്ത്  ചെന്ന് കാണാത്തതിന്‍റെ ദേഷ്യത്തിൽ പേളി തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ജിപി പറഞ്ഞു. കൊവിഡ് ആയതിനാലാണ് നിലയെ കാണാൻ ഇത്രയും വൈകിയതെന്നും ജിപി പറയുന്നു.

മിനിസ്ക്രീനിലെ മിന്നും അവതാരകരായിരുന്നു പേളിയും ജിപിയും. ഡാൻസ് റിയാലിറ്റി ഷോയിലെ പ്രധാന ആകർഷണമായി ഇവരുടെ അവതരണം മാറിയിരുന്നു. സ്ക്രീനിലെ ഇണക്കം പോലെ തന്നെ വലിയ സുഹൃത്തുക്കളാണ് ഇരുവരും.

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി