'നക്ഷത്തറ ദീപങ്ങള്‍ക്കു മുകളില്‍' സുന്ദരനായി രമേഷ് പിഷാരടി

Bidhun Narayan   | Asianet News
Published : Aug 31, 2020, 01:10 PM IST
'നക്ഷത്തറ ദീപങ്ങള്‍ക്കു മുകളില്‍' സുന്ദരനായി രമേഷ് പിഷാരടി

Synopsis

രമേഷ് പിഷാരടിയുടെ ഫോട്ടോകളെക്കാള്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നത് അതിന് താരം നല്‍കുന്ന ക്യാപ്ഷനുകളാണ്.

കോമഡി നമ്പറുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളും, കുറിപ്പുമെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. താരത്തിന്റെ ഫോട്ടോകളെക്കാള്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നത് നല്‍കുന്ന ക്യാപ്ഷനുകളാണ്.

ഇതിപ്പോ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കണ്ടെത്തുകയാണോ, അതോ ക്യാപ്ഷന് ഫോട്ടോ കണ്ടെത്തുകയാണോ എന്നാണ് ആരാധകരുടെ സംശയം. കഴിഞ്ഞദിവസം പിഷാരടി പങ്കുവച്ച ചിത്രവും അതിനിട്ട ക്യാപ്ഷനുമാണ് ആരാധകര്‍ ഇപ്പോള്‍ തരംഗമാക്കിയിരിക്കുന്നത്.

ലൈറ്റുകള്‍ നക്ഷത്രംകണക്കെയുള്ള ഫ്‌ലോറില്‍ നിന്നുകൊണ്ടുള്ള ചിത്രത്തിന് 'നക്ഷത്തറ ദീപങ്ങള്‍' എന്നാണ് പിഷാരടി ക്യാപ്ഷനിട്ടിരിക്കുന്നത്. വെള്ള പാന്റും നീല മോഡേണ്‍ ഷര്‍ട്ടും അണിഞ്ഞ് സുന്ദരനായാണ് ചിത്രത്തില്‍ പിഷാരടിയുള്ളത്. എന്തൊക്കെ പറഞ്ഞാലും പിഷാരടിക്ക് ഒടുക്കത്തെ ഗ്ലാമറാണല്ലോയെന്നാണ് ആരാധകര്‍ പലരും പറയുന്നത്. എന്നാല്‍ ശരിക്കുള്ള നക്ഷത്രം ദീപങ്ങള്‍ക്കുമുകളിലാണ് എന്നും ചിലര്‍ പറയുന്നുണ്ട്.

PREV
click me!

Recommended Stories

'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ
'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ