ആസിഫ് അലി സീരിയലിൽ; പ്രമോ പുറത്ത്

Published : Feb 18, 2023, 06:37 PM ISTUpdated : Feb 26, 2023, 11:51 AM IST
ആസിഫ് അലി സീരിയലിൽ; പ്രമോ പുറത്ത്

Synopsis

സാജന്‍ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയാണ് ഗീതാഗോവിന്ദം.

ലയാളികളുടെ പ്രിയതാരമാണ് ആസിഫ് അലി. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളുമാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. എന്നും ആരാധകരെ ചേർത്തുനിർത്തുന്ന ആസിഫ് അലി സീരിയലിൽ ഒരു വേഷം ചെയ്യുകയാണ്. ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പര ​ഗീതാഗോവിന്ദത്തിലാണ് ആസിഫ് അലി എത്തുന്നത്. 

പരമ്പരയിലെ നായകന്റെ അനുജത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആസിഫ് അലി എത്തുന്നത്. ​ഗസ്റ്റ് റോൾ ആയിരിക്കുമെന്നാണ് സൂചനകൾ. ഇതിന്റെ പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ബി​ഗ് സ്ക്രീൻ താരം സീരിയലിൽ എത്തുന്നത് കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പരമ്പരയിൽ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

ബിസിനസ്സ് പ്രമുഖനും അവിവിവാഹിതനുമായ  ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തി മൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന പരമ്പരയാണ് ഗീതാഗോവിന്ദം. ഫെബ്രുവരി 13 മുതൽ ആരംഭിച്ച സീരിയൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30നാണ് സംപ്രേക്ഷണം  ചെയ്യുന്നത്. സാജൻ സൂര്യ ,സന്തോഷ് കിഴാറ്റൂർ , സന്തോഷ് കുറുപ്പ് ,  ബിന്നി , രേവതി , ശ്വേത , അമൃത , ഉമാ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അതേസമയം, 'മഹേഷും മാരുതിയും' ആണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. മംമ്ത മോഹൻദാസ് നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതു ആണ്. അദ്ദേഹം തന്നെയാണ് തിരക്കഥയും. എൺപതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ബൗളിങ്ങും ഗംഭീര ബാറ്റിങ്ങുമായി ഉണ്ണി മുകുന്ദൻ, ഒപ്പം മറ്റ് താരങ്ങളും; കേരള സ്ട്രൈക്കേഴ്സ് പോരാട്ടത്തിന് സജ്ജം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത