'3333 നമ്പര്‍ കണ്ടാൽ ഞാൻ ഉണ്ടോന്ന് നോക്കണം'; ബാലയ്ക്ക് ഇനി പുതിയ സാരഥി

Published : Oct 13, 2023, 08:08 PM ISTUpdated : Oct 13, 2023, 08:33 PM IST
'3333 നമ്പര്‍ കണ്ടാൽ ഞാൻ ഉണ്ടോന്ന് നോക്കണം'; ബാലയ്ക്ക് ഇനി പുതിയ സാരഥി

Synopsis

കെഎൽ 55 വൈ 3333 എന്നാണ് കാറിന്റെ നമ്പർ. 

പുത്തൻ കാർ സ്വന്തമാക്കി നടൻ ബാല. ലെക്സസ് കാർ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഷോറൂമിൽ നിന്നും കാർ പർച്ചേഴ്സ് ചെയ്ത ബാല, ശേഷം അമ്പലത്തിൽ കൊണ്ടുവന്ന് പൂജ കഴിപ്പിച്ചു. കെഎൽ 55 വൈ 3333 എന്നാണ് കാറിന്റെ നമ്പർ. പൊലൂഷൻ ഫ്രീ ആണ് ഈ കാർ എന്ന് ബാല പറയുന്നു. ഈസി ​ഗോ ഈസി കം ആണ് ഇതെന്നും അതുകൊണ്ടാണ് ഇപ്പോൾ പല സംവിധായകരും നടന്മാരും  ലെക്സസ് കാർ ചൂസ് ചെയ്യുന്നതെന്നും ബാല പറഞ്ഞു. 

"നല്ല മൈലേജുണ്ട്. സർവീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയിൽ ആയിരുന്നു ഈ കാർ ഞാൻ ആദ്യം കാണുന്നത്. അന്നേരം മൂൺ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീൽ ആയിരുന്നു. എന്റടുത്ത് ജാ​ഗ്വാർ ഉണ്ട്. ഫ്രണ്ടിൽ ഒരു പോഷൻ ബാക്കിൽ ഒരു പോഷൻ എന്ന രീതിയിൽ ആണ് മുകൾ ഭാ​ഗം ഓപ്പൺ ആകുക. ലെക്സസിൽ ഫസ്റ്റ് മുതൽ എൻഡ് വരെ ഫുൾ ഓപ്പൺ ആകും. വേണമെങ്കിൽ ഫുൾ ‍ഡാർക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിം​ഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാൻ പറ്റുന്ന കാറ് കൂടിയാണിത്", എന്ന് കാറിനെ കുറിച്ച് ബാല പറയുന്നു. 


കാർ നമ്പറാണ് തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താൻ ഉണ്ടോ എന്ന് നോക്കണമെന്നും മാധ്യമങ്ങളോട ബാല പ്രതികരിച്ചു. വണ്ടിയുടെ വില എത്രയെന്ന് താൻ പറയില്ലെന്നും ബാല പറയുന്നുണ്ട്. ഒരു ലൈഫേ ഉള്ളൂ. മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും. കാറാകട്ടെ വീടാകട്ടെ. നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കുമെന്നും ബാല കൂട്ടിച്ചേര്‍ത്തു. 

'മരിച്ചുപോയ ആളെ നേരിൽ കണ്ടു'; സൗന്ദര്യയുടെ രൂപസാദൃശ്യവുമായി യുവതി- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക