Asianet News MalayalamAsianet News Malayalam

'മരിച്ചുപോയ ആളെ നേരിൽ കണ്ടു'; സൗന്ദര്യയുടെ രൂപസാദൃശ്യവുമായി യുവതി- വീഡിയോ

അന്തരിച്ച നടി സൗന്ദര്യയുടെ മുഖ സാദൃശ്യമാണ് ഈ യുവതിയ്ക്ക് ഉള്ളത്.

young women look like a late actress soundarya nrn
Author
First Published Oct 13, 2023, 7:01 PM IST

രാളെ പോലെ ഏഴ് പേർ ഉണ്ടാകുമെന്നൊരു ചൊല്ലുണ്ട് കേരളക്കരയിൽ. പലപ്പോഴും ഇത്തരത്തിൽ മുഖ സാമ്യമുള്ളവരുടെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിലുള്ള അപരന്മാരെ കാണുക എന്നത് എപ്പോഴും കൗതുകകരമായ കാര്യമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ മുഖവുമായി സാമ്യമുള്ളവരെ കാണുന്നത്. അടുത്തിടെ സിൽക് സ്മിതയുടെ അപരയെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു നടിയുടെ അപരയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

അന്തരിച്ച നടി സൗന്ദര്യയുടെ മുഖ സാദൃശ്യമാണ് ഈ യുവതിയ്ക്ക് ഉള്ളത്. ഒറ്റനോട്ടത്തിൽ ഇത് സൗന്ദര്യ അല്ലാ എന്ന് ആരും തന്നെ പറയില്ല. അത്രയ്ക്ക് സാമ്യമുണ്ട് മുഖത്തിന്. ചിത്ര എന്നാണ് ഈ അപരയുടെ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ ചിത്ര, സൗന്ദര്യയുടെ സിനിമകളുടെ ഡയലോ​ഗുകളും പാട്ടുകളും അനുകരിക്കാറുണ്ട്. നാല് ലക്ഷത്തോളം ഫോളോവേഴ്സ് ആണ് ചിത്രയ്ക്ക് ഇൻസ്റ്റാ​ഗ്രാമിൽ ഉള്ളത്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chitra❤ (@chitra_jii2)

ഏതാനും ദിവസങ്ങൾക്ക് മുൻപ് സൗന്ദര്യയും മോഹൻലാലും തകർത്തഭിനയിച്ച കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ വീഡിയോ റീൽ ചിത്ര ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. പ്രത്യേകിച്ച് മലയാളികൾ. 'മരിച്ചുപോയ ആളെ നേരിൽ കണ്ടു, പെട്ടന്ന് ഞെട്ടി സൗന്ദര്യ ആണെന്ന് വിചാരിച്ചു', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 'യഥാർത്ഥത്തിൽ ഞാൻ സൗന്ദര്യ മാമിനെ പോലെയല്ല. എന്നാൽ എനിക്ക് അവരുടെ അനുഗ്രഹം ലഭിച്ചതായി ഞാൻ കരുതുകയാണ്', എന്നാണ് സൗന്ദര്യയെ പോലെ ഇരിക്കുന്നു എന്ന കമന്റിന് ചിത്ര നൽകുന്ന മറുപടി. 

'രതിനിര്‍വേദം' വീണ്ടും തിയറ്ററുകളിൽ, അതും 100ൽ പരം തിയറ്ററുകളിൽ, വിവരങ്ങൾ ഇങ്ങനെ

1992ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം ബാ നന്ന പ്രീതിസുവിലൂടെ ആണ് സൗന്ദര്യ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം ഒട്ടനവധി ചിത്രങ്ങളിൽ നായിക ആയും സഹോദരി ആയിട്ടും താര തിളങ്ങി. ചിരഞ്ജീവി, രജനികാന്ത്, മോഹൻലാൽ, ജയറാം തുടങ്ങി ഒട്ടനവധി മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച സൗന്ദര്യ, 2004ല്‍ നടന്ന വിമാനാപകടത്തിൽ ആയിരുന്നു അന്തരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios