ഗോപി സുന്ദർ പക്കാ ഫ്രോഡ്, എന്ന ഡൗട്ട് ഇറിക്കാ..; രൂക്ഷ വിമർശനവുമായി ബാല

Published : Dec 16, 2023, 06:41 PM ISTUpdated : Dec 16, 2023, 06:54 PM IST
ഗോപി സുന്ദർ പക്കാ ഫ്രോഡ്, എന്ന ഡൗട്ട് ഇറിക്കാ..; രൂക്ഷ വിമർശനവുമായി ബാല

Synopsis

താൻ ആശുപത്രിയിൽ കിടന്നപ്പോൾ വന്ന എല്ലാവരും സനേഹം കൊണ്ടല്ല, പേടിച്ചിട്ടാണ് വന്നതെന്ന് ബാല പറയുന്നു.

മീപകാലത്ത് ചർച്ചകളിലും വാർത്തകളിലും ഇടംനേടുന്നവരാണ് നടൻ ബാലയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും. ഇവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് പലപ്പോഴും ശ്രദ്ധനേടാറുള്ളത്. വിമർശനങ്ങളും ട്രോളുകളും ഇരുവർക്കും നേരെ ഉയർന്നിട്ടുണ്ട്. ബാലയുടെ മുൻഭാ​ര്യയും ​ഗായികയുമായ അമൃത സുരേഷിനെ ഒരുവർഷം മുൻപ് ​ഗോപി സുന്ദർ വിവാഹം ചെയ്തിരുന്നു. എന്നാൽ നിലവിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് ചർച്ചകൾ. ഇക്കാര്യത്തിൽ ​ഗോപി സുന്ദറോ അമൃതയോ പ്രതികരിച്ചിട്ടുമില്ല. ഈ അവസരത്തിൽ ​ഗോപി സുന്ദറിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

താൻ ആശുപത്രിയിൽ കിടന്നപ്പോൾ വന്ന എല്ലാവരും സനേഹം കൊണ്ടല്ല, പേടിച്ചിട്ടാണ് വന്നതെന്ന് ബാല പറയുന്നു. വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് പറയുന്നതല്ല ​ഗോപി സുന്ദർ പക്കാ ഫ്രോഡാണ് എന്ന് ബാല പറഞ്ഞു. സില്ലി മോങ്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

കേരളത്തിലെ സണ്ണി ലിയോൺ ആരാധകർക്ക് സന്തോഷ വാർത്ത; വന്‍ അപ്ഡേറ്റ് എത്തി

"ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ കാണാൻ വന്ന എല്ലാവരും എന്നെ സ്നേഹിച്ചവരല്ല. പേടിച്ചിട്ടാ വന്നത്. എന്നെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടാകുമല്ലോ. എന്നോട് ചെയ്ത ദ്രേഹങ്ങളെല്ലാം അവർക്ക് അറിയാമല്ലോ. സ്നേഹം കൊണ്ടല്ല പേടിച്ചിട്ടാണ് വന്നത്. ഇപ്പോഴും ഞാൻ പറയുന്നു, അവർ രണ്ട് പേരെ(അമൃത, ഗോപി സുന്ദര്‍) കുറിച്ച് സംസാരിക്കാനുള്ള അധികാരം എനിക്കോ നിങ്ങൾക്കോ ഇല്ല. പക്ഷേ ​ഗോപി സുന്ദർ പക്കാ ഫ്രോഡ് ആണ്. എന്ന ഡൗട്ട് ഇരിക്കാ. പക്കാ ഫ്രോഡാണ് അവൻ. വ്യക്തിപരമായ പ്രശ്നം കൊണ്ട് പറയുന്നതല്ല ഇത്. തമിഴിൽ ഞാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ​ഗോപി സുന്ദറാണ് സം​ഗീത സംവിധാനം. ചില കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഒരു മലയാളിയും തിരിഞ്ഞു നോക്കില്ല. ഒരിക്കലും പെറുക്കാനാകാത്ത കാര്യങ്ങളാണ്. ഒരു ഇന്റർവ്യുവിൽ വളരെ കോൺഫിഡന്റോടെയാണ് ഞാൻ പറയുന്നത്. ഞാൻ മാത്രമല്ല. പുറത്ത് ആരോട് ചോദിച്ചാലും ഇങ്ങനെ പറയൂ", എന്നാണ് ബാല പറഞ്ഞത്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത