ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിൽ ആർക്കെങ്കിലും തർക്കമുണ്ടോ? പ്രണയദിനത്തിൽ എലിസബത്ത്

Published : Feb 14, 2024, 11:47 AM ISTUpdated : Feb 14, 2024, 11:54 AM IST
ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിൽ ആർക്കെങ്കിലും തർക്കമുണ്ടോ? പ്രണയദിനത്തിൽ എലിസബത്ത്

Synopsis

മുൻപ് താൻ ചെയ്ത വീഡിയോകൾക്ക് വന്ന മോശം കമന്‍റുകള്‍ക്ക് മറുപടി എന്നോണം ആയിരുന്നു എലിസബത്തിന്റെ പുതിയ വീഡിയോ.

ലയാളികൾക്ക് ഇന്ന് ഏറെ സുപരിചിതയാണ് നടൻ ബാലയുടെ ഭാര്യയും ഡോക്ടറുമായ എലിസബത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ എലിസബത്ത് പങ്കുവയ്ക്കുന്ന വീഡിയോകൾ ജനശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പ്രണയദിനത്തോട് അനുബന്ധിച്ച് അവർ പങ്കിട്ടൊരു വീഡിയോ ശ്രദ്ധനേടുകയാണ്. മുൻപ് താൻ ചെയ്ത വീഡിയോകൾക്ക് വന്ന മോശം കമന്‍റുകള്‍ക്ക് മറുപടി എന്നോണം ആയിരുന്നു എലിസബത്തിന്റെ പുതിയ വീഡിയോ.

"മുൻപ് ഇട്ടൊരു വീഡിയോയിൽ എനിക്ക് ഡിപ്രഷനാണ്. ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ വീഡിയോയിൽ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷൻ എന്നൊക്കെ പറഞ്ഞ് കുറേ നെ​ഗറ്റീവ് കമന്റ്സ് വന്നു. തോന്നിയപോലെ ആരെയെങ്കിലും കെട്ടി, ശേഷം പണികിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷൻ എന്നൊക്കെ പറഞ്ഞു. ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന കാര്യമല്ല ഡിപ്രഷൻ. എനിക്ക് ഡിപ്രഷനാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് ഫേമസ് ആയി. അതുകൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകൾ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്. അതിലിപ്പോൾ എന്തെങ്കിലും തർക്കമുണ്ടോ. എനിക്ക് തർക്കമില്ല. മറ്റാർക്കും തർക്കമില്ലെന്നുമാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഫേസ്ബുക്ക് ഉപയോ​ഗിച്ചൂടാ എന്നൊരു നിയമം ഉണ്ടോന്ന് എനിക്ക് അറിയില്ല. സെലിബ്രിറ്റി സ്റ്റാറ്റസിന് വേണ്ടിയാണ് ഞാൻ പ്രേമ വിവാഹം കഴിച്ചതെങ്കിൽ, എനിക്ക് ഇതിന് മുൻപും ഫേസ്ബുക്ക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാൻ വീഡിയോസ് ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ അക്കൗണ്ടിനെ മുന്നത്തിനേക്കാൾ റീച്ചുണ്ട്. ശരിയാണ് സെലിബ്രിറ്റിയുടെ ഭാര്യ ആയതുകൊണ്ട് കിട്ടിയതാണ്. പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ വീഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആ​ഗ്രഹമില്ല. ഇഷ്ടമാണെങ്കിൽ മാത്രം ഫോളോ ചെയ്താൽ മതി. ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങളാണ്", എന്നാണ് എലിസബത്ത് പറഞ്ഞത്. 

സിദ്ധക്കിണറില്‍ നിന്നും സൂപ്പർ പവർ കിട്ടുമോ? 'ജയ് ​ഗണേഷി'ൽ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ, ഏപ്രിലില്‍ റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത