'കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാൻ അതിൽ കുറച്ച് മൊഹബത്ത് ചേർത്താൽ മതി' മമ്മൂട്ടി വിളമ്പിയ ബിരിയാണി കഴിച്ച് ബിബിന്‍

Published : Oct 04, 2019, 10:54 AM IST
'കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാൻ അതിൽ കുറച്ച് മൊഹബത്ത് ചേർത്താൽ മതി' മമ്മൂട്ടി വിളമ്പിയ ബിരിയാണി കഴിച്ച് ബിബിന്‍

Synopsis

സെറ്റില്‍ ബിരിയാണി വിളമ്പി മമ്മൂട്ടി ഏറ്റവും രുചിയോടെ കഴിച്ച ബിരിയാണിയെന്ന് നടന്‍ ബിബിന്‍ വൈറലായി മമ്മൂട്ടിയുടെ 'ബിരായണി' ;ചിത്രങ്ങള്‍

മമ്മൂക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ട് മുതല്‍ ഒരുപാട് കേട്ടിട്ടുണ്ട്.... പറയുന്നത് മറ്റാരുമല്ല നടനും തിരക്കഥാകൃത്തുമൊക്കെയായി മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്ന ബിബിന്‍ ജോര്‍ജാണ്. ഷൈലോക്ക് എന്ന ചിത്രത്തിന്‍റെ സെറ്റില്‍ മമ്മൂട്ടി ബിരിയാണി വിളമ്പിക്കൊടുത്തതിനെ കുറിച്ചാണ് ബിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ...

കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാൻ ഇന്ന് കഴിച്ചത്.

അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതുകൊണ്ടാണ് ...

മമ്മുക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ട് മുതൽ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി...

ഇവിടെ ദുൽഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു "കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാൻ അതിൽ കുറച്ച് മൊഹബത്ത് ചേർത്താൽ മതി"

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി