താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാ​ഹിതരായി

Published : Apr 24, 2024, 09:48 AM ISTUpdated : Apr 24, 2024, 04:37 PM IST
താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാ​ഹിതരായി

Synopsis

വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

ലയാള ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ​ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടന്‍ സിജു വിത്സനും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

ഏതാനും നാളുകൾക്ക് മുൻപ് അപർണയും ദീപക്കും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇരുവരും ഒന്നിക്കുന്നുവെന്ന് പുറംലോകം അറിയുന്നത്. 

2018ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. ഇതിൽ ദീപക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022ൽ റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റിലൂടെ തമിഴിലും ദീപക് എത്തി. വൈഷ്ണവ് തേജയുടെ ആദികേശവ എന്ന സിനിമയിലൂടെ തെലുങ്കിലും നടി അഭിനയിച്ചു. 

എടാ മോനോ..; കളക്ഷനുകൾ തൂഫാനാക്കി 'ആവേശം', ഒടുവിൽ ആ സുവർണ നേട്ടം സ്വന്തമാക്കി ഫഹദ് ഫാസിലും

മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് ദീപത് സിനിമയിൽ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. തട്ടത്തിൻ മറയത്ത്, ഡി കമ്പനി, കുഞ്ഞിരാമായണം, ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ, ലവ് ആക്ഷൻ ഡ്രാമ, മലയൻകുഞ്ഞ്, ക്രിസ്റ്റഫർ, കാസർഗോൾഡ്, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ദീപക്കിന്റെ പ്രധാന സിനിമകൾ. മഞ്ഞുമ്മൽ ബോയ്സ്, വിനീത് ശ്രീനിവാസന്റെ തന്നെ വർഷങ്ങൾക്ക് ശേഷം തുടങ്ങിയ സിനിമകളാണ് ഏറ്റവും ഒടുവിലായി താരത്തിന്റേതായി റിലീസ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍