'ഇനിയും കുട്ടിക്കളി മാറിയിട്ടില്ലല്ലേ…' ആനക്കുട്ടിയെ കളിപ്പിച്ച് വരദ, ചിത്രങ്ങൾ

Published : Apr 24, 2024, 08:01 AM IST
'ഇനിയും കുട്ടിക്കളി മാറിയിട്ടില്ലല്ലേ…' ആനക്കുട്ടിയെ കളിപ്പിച്ച് വരദ, ചിത്രങ്ങൾ

Synopsis

ചിലപ്പോൾ ഒരിക്കലും വേർപ്പെടുത്താനാവാതെ അവൾ നിൻറെ ഉള്ളിൽ തന്നെ ഉണ്ടാവാം, സമാധാമായി ഉറങ്ങിക്കൊണ്ട്' എന്നാണ് നടി പറയുന്നത്. 

കൊച്ചി: ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് വരദ. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയ താരം ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്. സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ് നടി. തൻറെ വിശേഷങ്ങളും യാത്രകളും ഷൂട്ടിങ് സെറ്റിലെ വിശേഷങ്ങളുമെല്ലാം വരദ പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ, വരദ തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ. ഒരു ആനക്കുട്ടി പാവയെ കളിപ്പിച്ചുകൊണ്ട് കിടക്കുന്നതാണ് ചിത്രങ്ങൾ. 'അവളെ സ്നേഹിക്കാൻ മറക്കരുത്. നിൻറെ ഉള്ളിലുള്ള ആ കൊച്ച് പെൺകുട്ടിയെ, ചിലപ്പോൾ ഒരിക്കലും വേർപ്പെടുത്താനാവാതെ അവൾ നിൻറെ ഉള്ളിൽ തന്നെ ഉണ്ടാവാം, സമാധാമായി ഉറങ്ങിക്കൊണ്ട്' എന്നാണ് നടി പറയുന്നത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴും കളിപ്രായം മാറിയിട്ടില്ലല്ലേയെന്നാണ് ആരാധകരുടെ ചോദ്യം. 

കുടുംബ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു വരദയുടേയും ജിഷിൻ മോഹന്റേയും വിവാഹ മോചനം. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമാക്കിയിരുന്നു ആരാധകർ. 

പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. എന്നാൽ കഴിഞ്ഞ കുറേനാളുകളായി ഇരുവരും പിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി കഥകൾക്കൊടുവിൽ ജിഷിൻ തന്നെ തങ്ങൾ പിരിഞ്ഞുവെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ വരദയും പ്രതികരിച്ചിരുന്നു. ഒരു ബന്ധത്തിൽ പരസ്പര ബഹുമാനം വേണം എന്നാണ് എന്റെ അഭിപ്രായം, ഈ വിഷയത്തിൽ പ്രതികരിക്കില്ല എന്ന് ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ആ വാക്ക് ഞാൻ ഇതുവരെയും പാലിച്ചുവെന്നായിരുന്നു താരം പറഞ്ഞത്. 

അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് വരദയും ജിഷിനും പ്രണയത്തിലാകുന്നത്. പരമ്പരയിലെ നായികയായിരുന്നു വരദ. ജിഷിൻ വില്ലനും. ഇരുവർക്കും ജിയാൻ എന്ന പേരുള്ള മകനുണ്ട്. നകൻ വരദയ്ക്കും മാതാപിതാക്കൾക്കുമൊപ്പമാണ് താമസം.

പുഷ്പ 2 മെയ് ആദ്യം തന്നെ വന്‍ അപ്ഡേറ്റ് വരുന്നു; ആവേശത്തില്‍ ആരാധകര്‍

പുതിയ താരത്തോടൊപ്പം ശ്രുതി രജനികാന്ത്, കുഞ്ഞിൻറെ വരവ് ആഘോഷമാക്കി ആരാധകർ

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍