'ഒന്നിച്ചുള്ള രണ്ട് വര്‍ഷങ്ങള്‍' : ദീപന്‍ മുരളിക്കും മായയ്ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

Web Desk   | Asianet News
Published : Apr 29, 2020, 09:00 PM IST
'ഒന്നിച്ചുള്ള രണ്ട് വര്‍ഷങ്ങള്‍' : ദീപന്‍ മുരളിക്കും മായയ്ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

Synopsis

തന്റെ രണ്ടാം വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ദീപൻ മുരളി. ഒന്നിച്ചുള്ള രണ്ടുവര്‍ഷങ്ങള്‍ എന്നുപറഞ്ഞാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും താരം മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം അതിഥിയാണ്. ബിഗ്‌ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെയാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറുന്നത്.

വിവാഹം കഴിഞ്ഞ ഉടനെയായിരുന്നു ദീപന്‍ ബിഗ്‌ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപനേയും ഭാര്യ മായയേയും എല്ലാവര്‍ക്കും അടുത്തെന്നപോലെ അറിയാം. സോഷ്യല്‍മീഡിയയില്‍ സജീവമായ ദീപന്‍ തന്‍റെ ജീവിത്തതിലെ എല്ലാ കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മകള്‍ മേധസ്വിയുടെ ജനനവും നൂലുകെട്ടും ചോറൂണുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതുമാണ്.

ഇപ്പോളിതാ തന്റെ രണ്ടാം വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് താരം. ഒന്നിച്ചുള്ള രണ്ടുവര്‍ഷങ്ങള്‍ എന്നുപറഞ്ഞാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ആര്യയടക്കമുള്ള ഒരുപാടുപേരാണ് താരത്തിന് ആശംസകളുമായെത്തിയിരിക്കുന്നത്. ഒരുപാടുകാലം സ്‌നേഹത്തോടെ ജീവിക്കാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.. നിങ്ങള് മാത്രമേയുള്ളോ, മേധസ്വിയെവിടെ എന്നുതുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പോസ്റ്റ് ചെയ്യുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക